അപകടത്തിൽപെട്ട വാഹനങ്ങൾ
Posted On
date_range Updated On
date_range മൂന്ന് വാഹനം കൂട്ടിയിടിച്ച് കുഞ്ഞടക്കം നാലുപേർക്ക് പരിക്ക്
കട്ടപ്പന: നരിയംപറയിൽ മൂന്ന് വാഹനം കൂട്ടിയിടിച്ച് കുഞ്ഞടക്കം മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്.
കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ നരിയംപറയിൽ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണംവിട്ട് മറ്റൊരു ജീപ്പിലും കാറിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ അന്തർ സംസ്ഥാനക്കാരായ പ്യാരി (40), ബാക്കമുനി (23), സുനിത (30) അനു (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് നാേലാടെ നരിയംപാറക്ക് സമീപമാണ് അപകടം. തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിൽ പോവുകയായിരുന്ന ജീപ്പിലിടിക്കുകയും ജീപ്പ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലിടിക്കുകയുമായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.