റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല ടീം

റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ കട്ടപ്പന ഉപജില്ല ചാമ്പ്യന്മാർ

കട്ടപ്പന: മൂന്ന് ദിവസമായി കട്ടപ്പന സെന്‍റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന റവന്യൂ ജില്ല സ്കൂൾ കായിക മേളക്ക് വ്യാഴാഴ്ച കൊടിയിറങ്ങിയപ്പോൾ 363 പോയന്‍റുമായി കട്ടപ്പന ഉപ ജില്ല ഓവറോൾ ചാമ്പ്യന്മാർ. 284 പോയന്റ് നേടിയ അടിമാലി ഉപജില്ലയാണ് റണ്ണറപ്. 142 പോയന്‍റുമായി പീരുമേട് ഉപജില്ല മൂന്നാം സ്ഥാനത്തെത്തി.കട്ടപ്പന ഉപജില്ല 40 സ്വർണവും 33 വെള്ളിയും 36 വെങ്കലവും അടിമാലി ഉപജില്ല 30 സ്വർണവും 28 വെള്ളിയും 25 വെങ്കലവും പീരുമേട് 15 സ്വർണവും 10 വെള്ളിയും 13 വെങ്കലവുമാണ് സ്വന്തമാക്കിയത്.

സ്കൂൾ വിഭാഗത്തിൽ 18 സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവും നേടി 119 പോയന്‍റോടെ എൻ.ആർ സിറ്റി എസ്.എൻ.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യന്മാരായി. 110 പോയന്റ് നേടിയ സെന്‍റ് തോമസ് ഇരട്ടയാർ എച്ച്. എസ്.എസ് 13 സ്വർണവും 11 വെള്ളിയും 18 വെങ്കലവുമായി റണ്ണറപ്പായി.

80 പോയന്റ് നേടിയ കാൽവരി ഹൈസ്കൂൾ 12 സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമായി മൂന്നാം സ്ഥാനത്തെത്തി. 44 പോയന്‍റുള്ള മുണ്ടക്കയം ഈസ്റ്റ് സെന്റ് ആന്റണിസ് ഏഴ് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി.സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Kattapana Champions in Revenue District School Sports Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.