Posted On
date_range Updated On
date_range ഇടുക്കി, ചെറുതോണി ഡാമുകൾ ഇന്നുമുതല്‍ സന്ദര്‍ശിക്കാം
ചെറുതോണി: ക്രിസ്മസ്-പുതവത്സരാഘോഷങ്ങളുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് ഇടുക്കി-ചെറുതോണി ഡാമുകളിൽ വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 28 വരെ പ്രവേശനാനുമതി ലഭ്യമായതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.
മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളില്‍കൂടി സഞ്ചരിക്കാൻ ബഗ്ഗി കാര്‍ സൗകര്യവും ലഭ്യമാണ്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സന്ദര്‍ശന സമയം. എട്ട് പേരടങ്ങുന്ന സംഘത്തിന് 600 രൂപ നിരക്കില്‍ ബഗ്ഗി കാര്‍ സൗകര്യം ലഭിക്കും. ഇടുക്കി ജലാശയത്തിൽ ബോട്ടിങ് സൗകര്യവുമുണ്ട്. ഒരേസമയം 18 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണ് ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.