IDL11 തെളിവെടുപ്പ്​ നടത്തി

നെടുങ്കണ്ടം: കൊശമറ്റം ഫിനാൻസി​ൻെറ തൂക്കുപാലം ശാഖയിൽ മോഷണശ്രമം നടത്തിയ സംഭവത്തിൽ മൂവർ സംഘത്തെ നെടുങ്കണ്ടത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വയനാട് പൊലീസി​ൻെറ പിടിയിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന കണ്ണൂർ ഇരിക്കൂർ സ്വദേശികളായ കാര്യത്ത് ഉനൈസ്​ (28), താഴെപ്പുര ടി.വി. സഫീർ (32), തളിപ്പറമ്പ് ചപ്പൻറകത്ത് അലി അക്ബർ (38) എന്നിവരെയാണ് കോടതി ഉത്തര​േവാടെ തൂക്കുപാലത്തെത്തിച്ച്്് തെളിവെടുത്തത്. ലോക്ക് തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര സമീപത്തെ സ്ലാബിനടിയിൽനിന്ന്​ കണ്ടെടുത്തു. മൂന്നുദിവസത്തേക്ക് പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങിയ മൂവർസംഘത്തെ തെളിവെടുപ്പ് പൂർത്തിയാക്കി ബുധനാഴ്്ച കോടതിയിൽ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.