IDL103 കോവിഡ്: ജില്ലയില്‍ ഓക്‌സിജന്‍ വിതരണത്തിന് കേന്ദ്രീകൃത സംവിധാനം

blurb സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ അറ്റകുറ്റപ്പണി നടത്താതെയും ഉപയോഗക്ഷമമല്ലാതെയും സമയബന്ധിതമായി നിറച്ചുവെക്കാതെയും സൂക്ഷിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ആശുപത്രി സൂപ്രണ്ടുമാര്‍ ഉത്തരവാദിയായിരിക്കും തൊടുപുഴ: കോവിഡി​ൻെറ രണ്ടാംതരംഗത്തിലെ വ്യാപനത്തില്‍ ഓക്‌സിജ​ൻെറ ലഭ്യത ഉറപ്പുവരുത്തുന്നതിന് സിലിണ്ടറി​ൻെറ തത്സമയ ലഭ്യത ചികിത്സ കേന്ദ്രങ്ങളെ അറിയിക്കുന്നതിനും സമയബന്ധിതമായി ആവശ്യക്കാര്‍ക്ക്് വിതരണം ചെയ്യുന്നതിനുമുള്ള കേന്ദ്രീകൃത സംവിധാനത്തിന് കലക്ടര്‍ എച്ച്. ദിനേശന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലുള്ള ഓക്‌സിജന്‍ സിലിണ്ടറി​ൻെറ ലഭ്യതയും വിതരണവും ഏകോപിപ്പിക്കുന്നതിന് കലക്ടര്‍ അധ്യക്ഷനും എ.ഡി.എം നോഡല്‍ ഓഫിസറുമായി സമിതി രൂപവത്​കരിച്ചു. ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. അജി, സ്​റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജില്ല കോഓഡിനേറ്റര്‍ റോജിത് മാത്യു, ബയോമെഡിക്കല്‍ എന്‍ജിനീയര്‍ രേഖാമോള്‍ എന്നിവര്‍ അംഗങ്ങളായ സമിതിയുടെ നിരീക്ഷണത്തിലായിരിക്കും ഇനി ഓക്‌സിജന്‍ വിതരണം. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ഓക്‌സിജന്‍ സിലിണ്ടറി​ൻെറ ലഭ്യത വിവരം ഇ-ജാഗ്രത പോര്‍ട്ടലില്‍ ലഭ്യമാക്കും. ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യത, നിറയ്ക്കല്‍, ആവശ്യകത, വിതരണം എന്നിവയുടെ ഏകോപനം ഇനി ഏകീകൃത സംവിധാനം വഴിയായിരിക്കും. ജില്ല പ്രോഗ്രാം മാനേജ്‌മൻെറ്​ സപ്പോര്‍ട്ട് യൂനിറ്റു (ഡി.പി.എം.എസ്‌.യു) മായും സംസ്ഥാന മാനേജ്‌മൻെറ്​ യൂനിറ്റുമായും ദിശ, ജില്ല കണ്‍ട്രോള്‍ റൂം, ടെലി ഹെല്‍ത്ത് ഹെല്‍പ് ലൈന്‍, സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലെ നോഡല്‍ ഓഫിസര്‍മാരുമായുള്ള ഓക്‌സിജന്‍ ലഭ്യത സംബന്ധിച്ച ഏകോപനവും ഇനി ജില്ല ഓക്‌സിജന്‍ മാനേജ്‌മൻെറ്​ സംവിധാനം വഴിയായിരിക്കും. ജില്ലയിലെ വ്യവസായ വകുപ്പ്, ഐ.ടി.ഐകള്‍ എന്നിവിടങ്ങളിലെ ഓക്‌സിജന്‍ സിലിണ്ടര്‍ ഏറ്റെടുക്കാനും പ്രവര്‍ത്തനക്ഷമമാക്കി കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനും യോഗം തീരുമാനിച്ചു. ഓക്‌സിജന്‍ മാനേജ്‌മൻെറ്​ സമിതിയും ജില്ല പ്രോഗ്രാം മാനേജ്‌മൻെറ്​ സമിതിയും സ്ഥിതിഗതി അവലോകനം ചെയ്ത് തത്സമയ ചികിത്സ സൗകര്യ ലഭ്യത അറിയിക്കാനും ജില്ല കലക്ടര്‍ ആരോഗ്യപ്രവര്‍ത്തകരോട് നിർദേശിച്ചു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ അറ്റകുറ്റപ്പണി നടത്താതെയും ഉപയോഗക്ഷമമല്ലാതെയും സമയബന്ധിതമായി നിറച്ചുവെക്കാതെയും സൂക്ഷിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ആശുപത്രി സൂപ്രണ്ടുമാര്‍ ഉത്തരവാദിയായിരിക്കുമെന്നും ദുരന്തനിവാരണ സമിതി ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി. എ.ഡി.എം അനില്‍കുമാര്‍, അസി. കലക്ടര്‍ സൂരജ് ഷാജി, ജില്ല ​േപ്രാജക്ട്​ മാനേജര്‍ ഡോ. സുജിത് സുകുമാരന്‍ എന്നിവര്‍ കലക്ടറുടെ ചേംബറിലും ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍, സമിതി അംഗങ്ങള്‍ എന്നിവര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു. സിവില്‍ സ്​റ്റേഷനില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ചു ഇടുക്കി: കുയിലിമല ജില്ല സിവില്‍ സ്​റ്റേഷന്‍ അങ്കണത്തില്‍ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ കലക്ടര്‍ എച്ച്. ദിനേശന്‍ അനാച്ഛാദനം ചെയ്തു. ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി, അസി. കലക്​ടർ സൂരജ് ഷാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജില്ല നിർമിതി കേന്ദ്രമാണ് പ്രതിമ സ്ഥാപിച്ചത്. കട്ടപ്പനക്കാരായ ഗുരു ഫെബിന്‍ ജോസഫും ശിഷ്യന്‍ അജയ് ചന്തുവും ചേര്‍ന്നാണ് പ്രതിമ നിർമിച്ചത്്. ക്ലേമോഡലില്‍ മോള്‍ഡ് തയാറാക്കി കോണ്‍ക്രീറ്റ് ചെയ്ത് മാറ്റ് ഫിനിഷ് പെയ്​ൻറ്​ ചെയ്താണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 1,80,00 രൂപയാണ് നിർമാണച്ചെലവ്. നിമിതി കേന്ദ്രം പ്രോജക്രട്​ എന്‍ജിനീയര്‍ എസ്. ബിജുവി​ൻെറ നേതൃത്വത്തിലാണ് പ്രതിമ നിർമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.