ഉരുൾപൊട്ടലിൽ തകർന്ന പതിപ്പള്ളി തെക്കുംഭാഗം പ്രദേശം
ചെറുതോണി: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഇടുക്കിയിൽ ജീവൻ നഷ്ടമായത് നിരവധിപേർക്ക്. ജില്ലയിലുണ്ടായ പ്രധാന പ്രകൃതിദുരന്തങ്ങളുടെ നാൾവഴികളിലൂടെ.
1958 ആഗസ്റ്റ് എട്ടിന് മൂന്നാറിലുണ്ടായ ഉരുൾപൊട്ടലിൽ 13പേർ മരിച്ചു. 250ലധികം വീടുകൾ പൂർണമായി തകർന്നു
1962ൽ അടിമാലിക്കടുത്ത് നാൽപതേക്കറിൽ ഉരുൾപൊട്ടി ദമ്പതികൾ മരിച്ചു
1974 ജൂലൈ 26ന് ഇടുക്കിയിലുണ്ടായ ഉരുൾപൊട്ടലിൽ 13പേർ മരിച്ചു.
1975ലും 1976ലും ജില്ലയിലുണ്ടായ ഉരുൾപൊട്ടലുകളിൽ രണ്ടുപേർ വീതം മരിച്ചു.
1989 ജൂൺ 27ന് അടിമാലിക്കുസമീപം കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് ഉരുൾപൊട്ടിവീണ് ഒമ്പതുപേർ മരിച്ചു. തൊട്ടടുത്ത ദിവസം മൂലമറ്റത്തിനടുത്ത് നാടുകാണി മലയിൽ ഉരുൾപൊട്ടി രണ്ടു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു. അതിനടുത്ത ദിവസം വെള്ളത്തൂവലിനു സമീപം മുതുവാർ കുടിയിൽ രണ്ടുപേരും മാങ്കുളത്ത് ഒരാളും മരിച്ചു.
1990 ജൂലൈ 28ന് കട്ടപ്പനക്കടുത്ത് കുന്തളം പാറയിൽ ഉരുൾപൊട്ടി നാലുപേർ മരിച്ചു.
1992 ജൂണിൽ നെടുങ്കണ്ടത്തിനടുത്ത് പാലാറിൽ ഉരുൾപൊട്ടി അഞ്ചുപേർ മരിച്ചു.
1994 ജൂലൈ നാലിന് നാൽപതേക്കറിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി ഒരുവീട്ടിൽ ഉറങ്ങിക്കിടന്ന ഏഴുപേർ മരിച്ചു.
1997 ജൂലൈ 22ന് അടിമാലിക്കുസമീപം പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടി 19പേർ മരിച്ചു.
2000 ആഗസ്റ്റിൽ കഞ്ഞിക്കുഴിയിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്നുപേർ മരിച്ചു.
2001 ജൂലൈ ഒമ്പതിന് ഉടുമ്പന്നൂർ വെണ്ണിയാനിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പ്രമുഖ പത്ര ഫോട്ടോഗ്രാഫർ വിക്ടർ ജോർജ് ഉൾപ്പെടെ നാലുപേർ മരിച്ചു.
2004 ആഗസ്റ്റിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കുളമാവിൽ ചെക്ക്ഡാം തകർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.
2005 ജുലൈയിൽ മൂന്നാറിലെ അന്തോണിയാർ കോളനിയിൽ ഉരുൾപൊട്ടി രണ്ടുപേർ മരിച്ചു.
2010 സെപ്റ്റംബറിൽ വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്രയിലുണ്ടായ ഉരുൾപൊട്ടലിൽ അമ്മയും മകളും ഉൾപ്പെടെ മൂന്നുപേർ മരിച്ചു.
2018ലെ പ്രളയത്തിൽ ജില്ലയിൽ 59പേർക്ക് ജീവൻ നഷ്ടമായി.
2020 ആഗസ്റ്റിൽ രാജമാല പെട്ടിമുടിയിലുണ്ടായ ദുരന്തത്തിൽ 70പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.