Posted On
date_range Updated On
date_range ഉഷ്ണതരംഗം; വളര്‍ത്തുമൃഗങ്ങൾ നഷ്ടപ്പെടുന്നവര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
ഇടുക്കി: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങള്‍ക്ക് സംഭവിക്കുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കും. വേനൽക്കെടുതികൾക്ക് സമാശ്വാസമായി ദുരന്ത നിവാരണ നിധിയിൽനിന്നാണ് ധനസഹായം അനുവദിക്കുക. പരമാവധി 37,500 രൂപയാകും ലഭിക്കുക. സർക്കാർ മൃഗാശുപത്രികൾ വഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം നൽകണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.