തൊഴിലുറപ്പ് തൊഴിലാളികൾ നവീകരിച്ച കുളം
മൂലമറ്റം: 30 വർഷം പഴക്കമുള്ള പൊതുകുളം പുനർനിർമിച്ചു. വർഷങ്ങളായി മണ്ണ് മൂടി ഉപയോഗശൂന്യമായിരുന്നു കുളം. ചേറാടി പ്രദേശത്തെ എല്ലാ വീടുകളിലും ഒരുകാലത്ത് ഈ കുളത്തിൽനിന്നാണ് വെള്ളം എടുത്തിരുന്നത്. കുളം കാലവർഷക്കെടുതിയിൽ പൂർണമായി മൂടി. പൈപ്പുകൾ ഇല്ലാതാവുകയും ചേറാടിയിൽ പുതിയ കുടിവെള്ള പദ്ധതികൾ വന്നതും മൂലം ഈ കുളവും ഉപേക്ഷിക്കപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11ന് കുളത്തിന്റെ ഉദ്ഘാടനം കലക്ടർ ഷീബ ജോർജ് നിർവഹിക്കും. ഇതിനായി നന്നാക്കിയ കുളം സിമൻറ് തേച്ചുമിനുക്കി വൈറ്റ് സിമൻറ് അടിച്ച് ക്ലോറിനേഷനും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.