മൂലമറ്റം കെ.എസ്.ആർ.ടി.സി കവലയിൽ നിന്നും വൈദ്യുതി നിലയത്തിലേക്കുള്ള റോഡ് തകർന്ന നിലയിൽ
മൂലമറ്റം: മൂലമറ്റം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ പവർ ഹൗസ് കവല വരെയുള്ള ഒരു കിലോമീറ്ററോളം റോഡ് തകർന്ന് ഗതാഗതം ദുഷ്കരം. വൈദ്യുതി നിലയത്തിലേക്കും ആശ്രമം, ജലന്തർസിറ്റി, പ്രദേശത്തേക്കുമായി ഒട്ടേറെ വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.
നേരത്തെ ഈ റോഡ് കെ.എസ്.ഇ.ബിയുടെ കൈവശമായിരുന്നു. കോട്ടമല റോഡ് നിർമാണം തുടങ്ങിയതോടെയാണ് റോഡ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായത്. ഇതോടെ അറ്റകുറ്റപ്പണികൾ നിലച്ചിരിക്കുകയാണ്. ഈ റോഡിലെ കുഴികൾ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.