കട്ടപ്പന: 35 വർഷമായി ജില്ലയിൽ പ്രവർത്തിച്ചുവരുന്ന കോഫി ബോർഡിെൻറ ഓഫിസുകൾ അടച്ചുപൂട്ടാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇടുക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 86,000 ചെറുകിട കാപ്പി കർഷക കുടുംബങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് കൂട്ട അടച്ചുപൂട്ടൽ. 15 വർഷമായി വിലയിടിവും വിളനാശവും മൂലം ഗതിക്കെട്ട കാപ്പികർഷകർക്ക് കൂടുതൽ ദുരിതം നൽകുന്നതാണ് കേന്ദ്ര ഗവൺമെൻറിെൻറ തീരുമാനം. ഇടുക്കി ഉൾെപ്പടെയുള്ള അഞ്ച് ജില്ലകളിലെയും കാപ്പി കർഷകരുടെ ക്ഷേമ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരുന്ന ഓഫിസുകളാണ് കർണാടകയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ഇടുക്കിയിൽ പ്രവർത്തിച്ചിരുന്ന ടീ ബോർഡിെൻറ അഞ്ച് സബ് ഓഫിസുകൾ അഞ്ച് വർഷം മുമ്പ് കർണാടകം-തമിഴ്നാട് സ്റ്റേറ്റുകളിലേക്ക് മാറ്റി സ്ഥാപിച്ചു. കർഷകരുടെ ചെറുത്ത് നിൽപ്പ് വകവെക്കാതെയുള്ള അടച്ചുപൂട്ടലിനെതിരെ സംസ്ഥാന സർക്കാറോ ജനപ്രതിനിധികളോ അന്ന് പ്രതികരിച്ചില്ല. വണ്ടിപ്പെരിയാർ, അടിമാലി ഓഫിസുകൾ കൂടി നിർത്തൽ ചെയ്യുമ്പോൾ വാഴവെരയുള്ള കോഫീ െലയ്സൺ ഓഫിസ് മാത്രമാണ് അഞ്ച് ജില്ലയിെലയും കർഷകർക്ക് ആശ്രയമായിട്ടുള്ളു.
കാപ്പി നടീൽ, പരിപാലനം, ജലസേചന സൗകര്യങ്ങൾ, കാപ്പിക്കുരു സംഭരണമുറി, കാപ്പി ഉണക്കാൻ കോൺക്രീറ്റ് യാർഡ്, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങൾ വിവിധ ഓഫിസുകളിൽനിന്ന് ലഭിച്ചിരുന്നു. അഞ്ച് ജില്ലകളിലെ 44 കോഫി എസ്റ്റേറ്റ് ഉടമകൾക്ക് ബോർഡിെൻറ ആനുകൂല്യം വീതം വെക്കാനാണ് സാധാരണക്കാരന് എത്തിപ്പെടാവുന്ന ഓഫിസുകൾ മുഴുവൻ അടച്ചുപൂട്ടുന്നത്. ഓഫിസ് മാറ്റത്തിനെതിരെ മുഖ്യമന്ത്രിയും ജില്ലയിലെ ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ പ്രസിഡൻറ് വൈ. സിറ്റീഫെൻറ നേതൃത്വത്തിലുള്ള നിവേദക സംഘം ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.