അടിമാലി: ഇരുപതേക്കർ-നെല്ലിക്കാട് റോഡരികിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയേറി മതിൽ പൊളിച്ചു വാഹനം കടത്തുന്നതിനിടെയുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇരുപതേക്കർ ചിറയ്ക്കൽ തങ്കച്ചൻ (48), നെല്ലിക്കാട് കുന്നുംപുറത്ത് അജി (42) എന്നിവർക്കാണ് പരിക്ക്. ഇരുവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി ഏഴു മണിയോടെ ചിറക്കൽ തങ്കച്ചന്റെ പുരയിടത്തിലെ നടപ്പു വഴിയിലൂടെ ജീപ്പ് കടത്തുന്നതിനിടെയാണ് സംഘർഷം. തങ്കച്ചന്റെ പുരയിടത്തിലൂടെ ആറു വീട്ടുകാർ ഉപയോഗിക്കുന്ന മൂന്നടി വീതിയുള്ള നടപ്പാത ഉണ്ട്. എന്നാൽ ഇവിടെയുണ്ടായിരുന്ന ഏതാനും ഏലച്ചെടികൾ പറിച്ച് ജീപ്പ് കടത്താനുള്ള ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.
കടത്തി കൊണ്ടുപോയ ജീപ്പ് മരത്തിൽ ഇടിച്ചു നിൽക്കുകയും ചെയ്തു.സംഘർഷത്തെ തുടർന്ന് രാജക്കാട് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. തർക്കത്തെ തുടർന്ന് കോടതിയിൽ നിന്ന് ഇഞ്ചക്ഷൻ ഓർഡർ ഉള്ള സ്ഥലത്തുകൂടിയാണ് വാഹനം കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.