മറയൂർ: കാന്തല്ലൂരിലെ ജനവാസ മേഖലയിലും കൃഷിത്തോട്ടങ്ങളിലും തമ്പടിച്ച് കൃഷിനാശം വരുത്തുന്ന കാട്ടാനകളെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വനംവകുപ്പും ജന ജാഗ്രത സമിതിയും ചേർന്ന് വനമേഖലയിലേക്ക് കടത്തിവിടാനുള്ള ദൗത്യം തുടരുന്നു. കാന്തല്ലൂരിലെ പെരുമല, ഗുഹനാഥപുരം, കുളച്ചിവയൽ, ആടിവയൽ, കീഴാന്തൂർ ശിവൻപന്തി, പെരടി പള്ളം, വെട്ടുകാട് എന്നീ പ്രദേശങ്ങളിലാണ് കാട്ടാനകളുള്ളത്.
ആറ് ടീമായി തിരിഞ്ഞാണ്ആർ.ആർ.ടി വനം വകുപ്പ് ഉദ്യോഗസ്ഥർ ദൗത്യം ആരംഭിച്ചത്. നാല് ആനയെ കണ്ടെത്തി പെരടി പള്ളം ഭാഗത്തേക്ക് ഓടിച്ച് വിട്ടിട്ടുണ്ട്. ഇരുപതോളം ആനകളാണ് വിവിധ ഭാഗങ്ങളിലായി തമ്പടിച്ചിരിക്കുന്നതെന്ന് കർഷകർ പറയുന്നു. പകൽ സമയങ്ങളിൽ കൃഷിത്തോട്ടങ്ങൾക്ക് സമീപവും ഗ്രാഡിസ് തോട്ടങ്ങളിലും പൊന്തക്കാടുകളിലും മറഞ്ഞ് നിൽക്കുന്ന ആന രാത്രി സമയങ്ങളിൽ കൃഷിസ്ഥലങ്ങളിൽ ഇറങ്ങി വ്യാപക കൃഷി നാശം വരുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.