കോടതികളിലെ കാലതാമസം ഒഴിവാക്കാൻ ഇ–ലോക് അദാലത്

തൊടുപുഴ: കോടതികളിലെ കാലതാമസം ഒഴിവാക്കി കേസുകള്‍ തീര്‍ക്കുന്നതിനായി ജില്ല ലീഗൽ സർവിസ്​ അതോറിറ്റി ഇ-ലോക് അദാലത് നടപ്പാക്കും. കോവിഡ്​ പശ്ചാത്തലത്തില്‍ ആറു മാസമായി കോടതികള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന്, നിരവധി കേസുകള്‍ യഥാസമയം തീര്‍ക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്​. ലോക് അദാലത്തും ഈ കാലയളവില്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

ഇതിന​ു പരിഹാരമായാണ്​ ലീഗല്‍ സര്‍വിസസ് അതോറിറ്റി ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്​.

കോടതികളില്‍ നിലവിലുള്ളതും ഭാവിയില്‍ കോടതികളില്‍ എത്താവുന്നതുമായ കേസുകളില്‍ കക്ഷികള്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി, ഓണ്‍ലൈന്‍ സംവിധാനം വഴി വിഡിയോ കോണ്‍ഫറന്‍സിലൂടെ തര്‍ക്കം രമ്യമായി പരിഹരിക്കുന്നതാണ് ഇ-ലോക് അദാലത്​. പ്രധാനമായും വാഹനാപകട നഷ്​ടപരിഹാര കേസുകള്‍, സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്ക് കേസുകള്‍, ബാങ്ക് ലോണ്‍ കേസുകള്‍, ഭൂമിയുടെ ന്യായവില കുറച്ച് ആധാരം ചെയ്തതി​െൻറ കേസുകള്‍, കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയായിരിക്കും പരിഗണിക്കുക.

ഇടുക്കി ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള ഇത്തരം കേസുകളും കൂടാതെ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി മുമ്പാകെയും താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റികള്‍ മുമ്പാകെയും വന്നിട്ടുള്ള പരാതികളും പരിഗണിക്കും. അനിശ്ചിതമായി നീളുന്ന വ്യവഹാരങ്ങള്‍, കക്ഷികള്‍ അവരവരുടെ സ്ഥലങ്ങളില്‍ ഇരുന്നുകൊണ്ട് രമ്യമായി പണച്ചെലവില്ലാതെ എത്രയും വേഗം തീര്‍പ്പാക്കാന്‍ സഹായിക്കുന്ന അദാലത്തി​െൻറ പ്രയോജനം ജില്ലയിലെ എല്ലാ വ്യവഹാരികളും പ്രയോജനപ്പെടുത്തണമെന്ന് അറിയിച്ചു.

Tags:    
News Summary - E-Lok Adalat to avoid delays in courts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.