മറയൂർ-ചിന്നാർ അതിർത്തിയിൽ ഡോഗ് സ്ക്വാഡ് വാഹനങ്ങൾ പരിശോധിക്കുന്നു
Posted On
date_range Updated On
date_range ലഹരി കടത്ത്: അതിർത്തിയിൽ മിന്നൽ പരിശോധന
മറയൂർ: കേരളത്തിലേക്ക് ലഹരി കടത്ത് വർധിച്ചതിനെ തുടർന്ന് അതിർത്തിയിൽ പൊലീസിന്റെ മിന്നൽ പരിശോധന. മറയൂർ-ചിന്നാർ അതിർത്തിയിൽ മറയൂർ പൊലീസിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് പ്രത്യേക പരിശോധന നടത്തിയത്.
വ്യാഴാഴ്ച ഉച്ചക്ക് മറയൂർ എസ്.എച്ച്.ഒ പി.ടി. ബിജോയുടെ നേതൃത്വത്തിലാണ് ചിന്നാർ അതിർത്തിയിൽ തമിഴ്നാട്ടിൽനിന്നുള്ള വാഹനങ്ങളിൽ പരിശോധന നടത്തിയത്.ഇടുക്കിയിൽനിന്ന് എത്തിച്ച ഡോഗ് സ്ക്വാഡ് വാഹനങ്ങൾക്കുള്ളിലും ബാഗുകളിലും പരിശോധന നടത്തി. ശക്തമായ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.