മറയൂർ: മറയൂർ ഗവ ഹൈസ്കൂളിൽ ജലനിധി പൈപ്പിലൂടെയുളള വെളളം തടസ്സപ്പെട്ടതിനാൽ ദിവസവും ശുദ്ധജലം വിലയ്ക്ക് വാങ്ങേണ്ട ഗതികേട്. പലതവണയായി പഞ്ചായത്തിൽ പരാതി പറഞ്ഞിട്ടും നടപടി എടുക്കുന്നില്ലെന്ന് പി.ടി.എ പ്രസിഡൻറ് ഹസ്ബർ പറഞ്ഞു. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിന് മുമ്പ്ശുദ്ധജലം നിലച്ചിരുന്നു. ഇതെക്കുറിച്ച് സ്കൂൾ അധികൃതരും പി.ടി.എ പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളോട് പരാതി പറഞ്ഞിരുന്നു.
ഇതോടെ 700 ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ ദിവസവും 1500 ലിറ്റർ ശുദ്ധജലമാണ് വിലയ്ക്ക് വാങ്ങുന്നത്.ഇതിന് പി.ടി.എ ഫണ്ടിൽ നിന്നാണ് തുക നൽകുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും അടിയന്തരമായി പൈപ്പ് അറ്റകുറ്റപ്പണി നടത്തി ജലം നൽകണമെന്നുമാണ് പി.ടി.എയുടേയും സ്കൂൾ അധികൃതരുടെയും ആവശ്യം. ജലനിധി പദ്ധതി നടപ്പാക്കിയതോടെ പല ദിവസങ്ങളിലും വെള്ളം കിട്ടാത്ത സാഹചര്യമാണ്. അടിയന്തരമായി സ്കൂളിലേക്ക് ശുദ്ധജലം ലഭ്യമാക്കിയില്ലെങ്കിൽ പഞ്ചായത്തിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പി.ടി.എ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.