കുട്ടിക്കാനത്തിന് സമീപം നിൽക്കുന്ന കൂറ്റൻ ഉണക്കമരം
പീരുമേട്: ദേശീയപാത 183ൽ കുട്ടിക്കാനത്തിന് സമീപം നിൽക്കുന്ന കൂറ്റൻ ഉണക്കമരം ഇതുവഴി സഞ്ചരിക്കുന്നവർക്ക് ഭീഷണിയാകുന്നു. റോഡിലേക്ക് പതിക്കാവുന്ന രീതിയിൽ നിൽക്കുന്ന മരം മുറിച്ചുമാറ്റാൻ നടപടിയില്ല. റോഡ് വക്കിലെ അപകടകരമായ മരങ്ങൾ മുറിക്കണമെന്ന് കഴിഞ്ഞ വർഷം കലക്ടർ നിർദേശം നൽകിയെങ്കിലും ഇത് മാറ്റിയില്ല.
ഐ.എച്ച്.ആർ.ഡി കോളജിൽനിന്ന് മുണ്ടക്കയത്തേക്ക് പോകുന്ന ദൂരത്തിൽ 200 മീറ്റർ കഴിഞ്ഞാണ് മരം. 50 അടിയിലധികം ഉയരത്തിൽ നിൽക്കുന്ന മരം പൂർണമായും ദ്രവിച്ച് ഏതുനിമിഷവും നിലംപതിക്കാവുന്ന രീതിയിലാണ്. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ മരം അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.