തൊടുപുഴ- പുളിയൻമല ദേശീയ പാതയിലെ വിള്ളൽ

തൊടുപുഴ–പുളിയൻമല ദേശീയ പാതയിൽ വിള്ളൽ

ചെറുതോണി: തൊടുപുഴ-പുളിയൻമല ദേശീയ പാതയിൽ റോഡിന്​ വിള്ളൽ.

കുളമാവ് പൊലീസ് സ്​റ്റേഷന്​ സമീപമാണ്​ വിള്ളൽ കാണപ്പെട്ടത്​. ജില്ല ആസ്ഥാനവുമായി ബന്ധപ്പെടുന്നതിനുള്ള ഏക മാർഗമാണിത്​. ചെറുതോണി, കട്ടപ്പന, കുമളി തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധപ്പെടാനും ഈ റോഡാണ്​ ഉപയോഗിക്കുന്നത്​.

ഇടുക്കി ഡാമിലേക്ക്​ വെള്ളം തിരിച്ചുവിടുന്ന വടക്കേപ്പുഴ ചെക്ക്​ ഡാമും ഇതിനു സമീപത്താണ്. തൊടുപുഴ മുതൽ പാറമട വരെ റബർറൈസ്​ഡ് റോഡാണിതെന്ന പ്രത്യേകതയുമുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.