നിർമാണം പൂർത്തിയായി വരുന്ന നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയം
നെടുങ്കണ്ടം: ജില്ലയിലെ കായിക പ്രേമികള്‍ക്ക് ആവേശം നിറച്ച് രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് സ്റ്റേഡിയം നിർമാണം അവസാന ഘട്ടത്തിലേക്ക്.
സിന്തറ്റിക് ട്രാക്ക് നിർമാണം, ഫുട്ബാൾ മൈതാനം, ഓടകളുടെ നിർമാണം എന്നിവ പൂർത്തിയായി. പച്ചപ്പുല്ലുകൾ നനക്കുന്നതിനായി സ്പ്രിംഗ്ലർ, ജല വിതരണത്തിനായി പമ്പ് എന്നിവ സ്ഥാപിക്കൽ, സിന്തറ്റിക് ട്രാക്കിന്റെ മൂന്നാം ലെയർ നിർമിക്കൽ, ലൈൻ മാർക്കിങ് തുടങ്ങിയ ജോലികളാണ് ഇനി അവശേഷിക്കുന്നത്. ഇന്ത്യയിൽ ലഭ്യമാകാത്ത സിന്തറ്റിക് മെറ്റീരിയൽസ് ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്താണ് 400 മീറ്റർ ട്രാക്ക് നിർമിച്ചിരിക്കുന്നത്. 13.2 മില്ലീമീറ്റർ കനമാണ് ട്രാക്കിനുള്ളത്. സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ തെരഞ്ഞെടുക്കപ്പെട്ട ഇന്റർനാഷനൽ മത്സരങ്ങൾക്ക് നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം വേദിയാകും.
മേയ് അവസാനത്തോടെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള നടപടികളാണ് നടക്കുന്നത്. 4.95 ഏക്കർ സ്ഥലത്താണ് നിർമാണം.
10 കോടി രൂപയാണ് വിനിയോഗിക്കുന്നത്. ഫ്ലഡ്ലൈറ്റ് സംവിധാനേത്താടെ ഒരുക്കുന്ന സ്റ്റേഡിയം ഏതുതരം മത്സരം നടത്തുന്നതിനും യോജിച്ച വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
2005-2010ൽ അഞ്ച് സര്‍ക്കാര്‍ വകുപ്പുകളുടെ പക്കലായിരുന്ന ആറേക്കര്‍ സ്ഥലം സ്റ്റേഡിയത്തിനായി ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാറുകയായിരുന്നു. പൊലീസ് സ്റ്റേഷന്, സബ്ട്രഷറി, താലുക്ക് ആശുപത്രി എന്നിവക്ക് നടുവിലായി ആറേക്കര്‍ ഭൂമി അന്നത്തെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനാണ് 2009 ഫെബ്രുവരി 23 ന് കായിക സ്റ്റേഡിയത്തിനായി പഞ്ചായത്തിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.