തൊടുപുഴ: മാരിയിൽകലുങ്ക് പാലം അപ്രോച് റോഡിന്റെ കാഞ്ഞിരമറ്റം ഭാഗത്തെ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ഒളമറ്റം ഭാഗത്തെ ടാറിങ് അടക്കമുള്ള നിർമാണ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനായി എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് 1.80 കോടി രൂപ അനുവദിച്ചിരുന്നു. കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണത്തിനായി 90 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് കാഞ്ഞിരമറ്റം ഭാഗത്തെ നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കാനാകും. ഈയാഴ്ച തന്നെ റോഡ് നിർമാണം ആരംഭിക്കാനാണ് തീരുമാനം.
ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് പി.ജെ. ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ പൊതുമരാമത്ത് സൂപ്രണ്ട് എൻജിനീയർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗം നടന്നിരുന്നു. മാരിയിൽ കലുങ്ക് പാലത്തിന്റെ നിർമാണത്തിനായി നേരത്തെ 5.27 കോടി രൂപയുടെ ഭരണാനുമതിയാണ് അനുവദിച്ചിരുന്നത്. അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കാൻ പത്തുകോടി രൂപയോളം അനുവദിച്ചിരുന്നു. റോഡ് നിർമാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ജോസഫ് പറഞ്ഞു. അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ കാഞ്ഞിരമറ്റം ഉൾപ്പെടെ പ്രദേശങ്ങളുടെ വികസനത്തിനും വഴിതുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.