കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കാമുകനും അമ്മാവനും റിമാൻഡിൽ. വെള്ളയാംകുടി തോപ്പില്‍ അനന്തു(22), ഇയാളുടെ അമ്മാവന് നിര്‍മലാസിറ്റി സൊസൈറ്റിപ്പടി വലിയപറമ്പ് മുകളേല്‍ സത്യന്(51) എന്നിവരാണ് റിമാൻഡിലായത്. കട്ടപ്പന സ്വദേശിനിയായ പതിനേഴുകാരിയെ അനന്തുവും സത്യനും ചേര്‍ന്നാണ് കഴിഞ്ഞദിവസം ആലപ്പുഴ പെരുമ്പളത്തേക്ക് തട്ടിക്കൊണ്ടുപോയത്. ഇവിടെ തുരുത്തിലുള്ള വാടക വീട്ടില്‍ പാര്‍പ്പിച്ചു. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.
പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എസ്.എച്ച്.ഒ ടി.സി. മുരുകന്, എസ്.ഐ എബി ജോര്‍ജ്, ജൂനിയര്‍ എസ്.ഐ. എസ്.എസ്. ശ്യാം, ഗ്രേഡ് എസ്.ഐ. വിനയരാജ്, എസ്.സി.പി.ഒ.മാരായ എം.എം. ഫൈസല്‍മോന്‍, കെ.എസ്. സുരേഷ്, വി.എം. ജോസഫ്, സി.പി.ഒ സബീനാ ബീവി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.