നെടുങ്കണ്ടം: മത്സ്യം കാണുമ്പോള്‍ പൂച്ചക്ക് നാവിൽ വെള്ളമൂറുന്നതുപോെലയാണ് കോണ്‍ഗ്രസുകാരെ കാണുമ്പോള്‍ ബി.ജെ.പിക്കാർക്കെന്ന്് മന്ത്രി എം.എം. മണി. ഏഴ് കോണ്‍ഗ്രസ് സർക്കാറുകളെ വിലക്കെടുത്തവരാണ് ബി.ജെ.പി. ഇന്ത്യക്ക് ആത്മവിശ്വാസം നല്കുന്ന സർക്കാറാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടത്ത് എൽ.ഡി.എഫ് ഉടുമ്പൻചോല മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍െവന്‍ഷനില്‍ സംസാരിക്കുകയായിരുന്നു എം.എം. മണി.
തദ്ദേശ തെരെഞ്ഞടുപ്പടക്കം ഒറ്റ തെരഞ്ഞെടുപ്പ്് നടത്തണമെന്ന ചപ്പടാച്ചി പറയുന്ന ധാര്ഷ്ട്യക്കാരനാണ് നരേന്ദ മോദി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുെന്നന്ന് പറഞ്ഞപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞു. മനംമറിച്ചിലോടെയാണ് തന്നെ തെരഞ്ഞെടുത്തത്. പിന്നീട് മനസ്സിലായി താൻ പണി അറിയാവുന്ന ആളാണെന്ന്. കഷ്ടിച്ച് ജയിപ്പിച്ചെങ്കിലും നഷ്ടമുണ്ടായില്ല. ആയിരക്കണക്കിന് കോടിയുടെ വികസനമാണ് മണ്ഡലത്തില്‍ എത്തിച്ചത്. ഇടുക്കി മെഡിക്കല്‍ േകാളജ് യാഥാർഥ്യമാക്കിയതില്‍ കോണ്‍ഗ്രസിെൻറ പങ്ക് വട്ടപ്പൂജ്യമാണ്.
കോണ്‍ഗ്രസുകാര്‍ ഒരിക്കലും ഇടുക്കിക്കാരോട് നീതിപുലർത്തിയിട്ടില്ല. പി.ടി. തോമസ് ഉള്ളത് വിറ്റുകിട്ടിയതും വാങ്ങി പോയി. തനിക്കെതിരെ ശത്രുക്കള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇടതുപ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും നാല് റൗണ്ടെങ്കിലും വോട്ടര്മാെര കാണണമെന്നും എം.എം. മണി പറഞ്ഞു.
സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. സി.യു. ജോയി അധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റ്യൻ എം.എല്‍.എ, മുൻ എം.പി ജോയ്സ് ജോര്‍ജ്, സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്, ജോസ് പാലത്തിനാൽ, എം.കെ. ജോസഫ്, ജിജി കെ. ഫിലിപ്, വി.എൻ. മോഹനന്, പി.എന്‍. വിജയന്, സിബി മൂലേപ്പറമ്പില്‍, ഉഷാകുമാരി, ജോസുകുട്ടി കണ്ണമുണ്ടയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.