അടിമാലി: ചക്കയും മാങ്ങയും തേടിയുള്ള കാട്ടാനകളുടെ കാടിറക്കവും നാട്ടിലൂടെയുള്ള കാട്ടാനക്കൂട്ടത്തിന്റെ പ്രഭാതസവാരിയും തുടരുന്നു. മാങ്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പ്രധാന റോഡുകളിലൂടെയാണു കൃഷിയിടങ്ങളിൽ നിന്നു തീറ്റയെടുത്ത ശേഷം കാട്ടാനകളുടെ വനത്തിലേക്കുള്ള മടക്കം. കർഷകർക്കും കർഷക തൊഴിലാളികൾക്കും പകൽ പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇന്നലെ പഞ്ചായത്തിലെ വിവിധ റോഡുകളിലൂടെയാണ് ജനങ്ങൾ നോക്കിനിൽക്കെ കാട്ടാന നടന്നുനീങ്ങിയത്.
96 , ആനകുളം ഭാഗങ്ങളിലാണ് ആനകൾ കൂട്ടമായി ഇറങ്ങിയത്.ചക്കയുടെ കാലമായതോടെ ആനക്കൂട്ടം പലയിടത്തും വൈദ്യുത വേലി തകർത്തും കിടങ്ങുകൾ ചാടിക്കടന്നും കൃഷിയിടങ്ങളിൽ എത്തുന്നുണ്ട്. അടിമാലി , മൂന്നാർ , മറയൂർ , വട്ടവട , ഇടമലകുടി, ചിന്നക്കനാൽ പഞ്ചായത്തുകളിലും ഇവ വലിയ ഭീഷണിയാണ് . കുളമാംകുഴി ,പാട്ടയടമ്പ് എന്നിവിടങ്ങളിലും വലിയ ഭീഷണി ഉയർത്തിയിരുന്നു.
ഇവിടെ ജനവാസ മേഖലയിൽ നിന്നും കാട്ടാനകളെ തുരത്തിയ ശേഷം വൈദ്യുത വേലി തീർക്കാനുള്ള ശ്രമത്തിലാണ്. പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് കടന്നു. പലയിടത്തുംകാട്ടാനകൾ റോഡുകളിലൂടെ സഞ്ചാരം തുടങ്ങിയതോടെ സൊസൈറ്റികളിൽ പാൽ അളന്നിരുന്ന ക്ഷീര കർഷകരിൽ പലരും അളവ് നിർത്തി പശുവിനെ വിറ്റു. രൂക്ഷമായ കാട്ടാനശല്യത്തെ പ്രതിരോധിക്കാനുള്ള ശാശ്വത നടപടിയും അധികൃതരുടെ ഭാഗത്തുനിന്നില്ലാത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.