പ്രതീകാത്മക ചിത്രം
അടിമാലി: ബൈക്ക് യാത്രക്കിടെ ദമ്പതികളുടെ നേർക്ക് കാട്ടാനയുടെ ആക്രമണം. ആനകുളം വലിയപാറക്കുട്ടിയിലാണ് സംഭവം. കുറ്റിപ്പാലയിൽ ജോണി (46), ഭാര്യ ഡെയ്സി (43)എന്നിവർക്ക് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു.
ഞായറാഴ്ച പള്ളിയിലേക്ക് ബൈക്കിൽ പോകുമ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ബൈക്ക് മറിച്ചിട്ട ആന ജോണിയെ ആക്രമിക്കാൻ ശ്രമിച്ചു. രണ്ടുവട്ടം ചവിട്ടിയെങ്കിലും മറിഞ്ഞ ബൈക്കിലാണ് കൊണ്ടത്. കാൽ ബൈക്കിനടിയിൽപെട്ടാണ് പരിക്കേറ്റത്. ആക്രമണം നടന്നയുടൻ നാട്ടുകാർ പടക്കം പൊട്ടിച്ചും ബഹളംവെച്ചും കാട്ടാനയെ തുരത്തിയോടിച്ചു. പിന്നീട് പരിക്കേറ്റ ദമ്പതികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാങ്കുളം-കല്ലാർ റോഡിൽ തളികം ഭാഗത്തും കാട്ടാനകൾ വാഹന യാത്രക്ക് ഭീഷണിയാണ്. കഴിഞ്ഞ ദിവസം പത്ര വിതരണത്തിന് എത്തിയ വാഹനത്തിന് നേരെയും കാട്ടാന ആക്രമണം ഉണ്ടായി. തലനാരിഴക്കാണ് വാഹനത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. നാലു വശങ്ങളും വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് മാങ്കുളം. പഞ്ചായത്തിലെ എല്ലാ വാർഡിലും കാട്ടാന ഭീഷണി നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.