അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ല്‍ വി​ജി​ല​ന്‍സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ വിജിലന്‍സ് പരിശോധന

അടിമാലി: കെട്ടിട നിർമാണ പെര്‍മിറ്റിലെ ക്രമക്കേടുകളെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തൊടുപുഴ, കട്ടപ്പന നഗരസഭകളിലും അടിമാലി പഞ്ചായത്തിലും വിജിലന്‍സ് പരിശോധന നടത്തി. ക്രമക്കേട് സംബന്ധിച്ച് പരാതികളുള്ള ഫയലുകളില്‍ ഭൂരിഭാഗവും വിജിലന്‍സിന് കണ്ടെത്താനായില്ല.

വ്യക്തമായ വിവരങ്ങള്‍ കിട്ടിയ ഫയലുകളില്‍ ഫീല്‍ഡ് പരിശോധന ഉള്‍പ്പെടെ നടത്തിയശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുകയെന്ന് തൊടുപുഴ വിജിലന്‍സ് ഡിവൈ.എസ്.പി ഷാജി ജോസ് പറഞ്ഞു. അടിമാലിയില്‍ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയ കെട്ടിടം മൂന്നുനിലകളോടെ നിര്‍മിച്ചത് സംബന്ധിച്ച് സ്ഥലത്തെത്തി പരിശോധന നടത്തി.

കൂടാതെ വാളറ, ഇരുമ്പുപാലം എന്നിവിടങ്ങളിലും വിജിലന്‍സ് സംഘം പരിശോധന നടത്തി. 'ഓപറേഷൻ ട്രൂ ഹൗസ്' പേരിൽ വെള്ളിയാഴ്ച രാവിലെ 11നാണ് പരിശോധന ആരംഭിച്ചത്. തൊടുപുഴയില്‍ ഡിവൈ.എസ്.പി ഷാജി ജോസും കട്ടപ്പനയില്‍ സി.ഐ മഹേഷ് പിള്ളയും അടിമാലിയില്‍ സി.ഐടിപ്‌സണും പരിശോധനക്ക് നേതൃത്വം നല്‍കി. 

Tags:    
News Summary - Vigilance inspection in three local bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.