ക​ല്ലാ​ര്‍കു​ട്ടി ജ​ലാ​ശ​യ​ത്തി​ന് കു​റു​കെ ക​ട​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ​ള്ളം

കല്ലാര്‍കുട്ടിയിലെ കടത്തുയാത്ര അപകടമാകുന്നു

അടിമാലി: കല്ലാര്‍കുട്ടി അണക്കെട്ടിന് കുറുകെ കടക്കാന്‍ നായ്കുന്ന് മേഖലയിലെ കുടുംബങ്ങള്‍ ഉപയോഗിക്കുന്നത് കാലപ്പഴക്കം ചെന്ന കടത്തുവള്ളം. പുതിയ വള്ളമിറക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. നായികുന്ന് മേഖലയിലെ കുടുംബങ്ങള്‍ കല്ലാര്‍കുട്ടിയുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കുന്ന യാത്രാമാര്‍ഗമാണ് കടത്തുവള്ളം. കടത്തുകാരനെയും നിയമിച്ചിട്ടുണ്ട്.

ദിവസവും വിദ്യാർഥികള്‍ ഉള്‍പ്പെടെ യാത്ര ചെയ്യാന്‍ ഈ ഫൈബര്‍ വള്ളത്തെയാണ് ആശ്രയിക്കുന്നത്. വള്ളത്തിന്റെ മധ്യഭാഗത്തെ പടിയുള്‍പ്പെടെ നശിച്ച നിലയിലാണ്. കാലവര്‍ഷം കനത്താല്‍ ജലാശയത്തില്‍ ജലനിരപ്പ് ഉയരുന്നതോടെ വള്ളത്തിലുള്ള യാത്ര കൂടുതല്‍ ദുഷ്‌കരമാകും.

ഏറെ നാളുകള്‍ക്ക് മുമ്പാണ് നിലവിലെ വള്ളത്തിന്റെ അറ്റകുറ്റപ്പണി നടത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. പുതിയ വള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കുന്നതിനൊപ്പം ഇപ്പോഴത്തെ യാത്ര സുരക്ഷിതമാക്കാന്‍ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Shipping in Kallarkutty becomes dangerous

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.