അടിമാലി: ഒറ്റക്ക് താമസിച്ചിരുന്ന വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ ഒഡിഷ സ്വദേശിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഉഴവൂരിൽ 20 വർഷമായി വാടകക്ക് താമസിച്ചിരുന്ന രാജ്കുമാറാണ് (40) പിടിയിലായത്.
അടിമാലി സ്റ്റേഷൻ ഹൗസ് ഓഫിസർ സി.എസ്. ഷാരോണിെൻറ നേതൃത്വത്തിൽ വിശാഖപട്ടണത്തുനിന്നാണ് പിടികൂടിയത്. ഈ മാസം ആറിന് രാത്രിയായിരുന്നു കൊലപാതകം. കുരിശുപാറ അറയ്ക്കൽ ഗോപിയാണ് (65) കൊല്ലപ്പെട്ടത്. ഗോപിയുടെ മകൾ ഉഴവൂരിൽ താമസിക്കുന്നുണ്ട്. ഈ വീടിന് സമീപത്താണ് രാജ്കുമാർ താമസിച്ചിരുന്നത്.
മലയാളി സ്ത്രീയെ വിവാഹം കഴിച്ച് 20 വർഷമായി ഇവിടെയാണ് താമസം. ഗോപിയുടെ മക്കളോടൊപ്പം ഡിസംബറിൽ രാജ്കുമാർ മൂന്നാർ സന്ദർശനത്തിനെത്തിയിരുന്നു. അന്ന് കുരിശുപാറയിൽ ഗോപിയുടെ വീട്ടിലാണ് താമസിച്ചത്. അങ്ങനെ ഗോപിയും രാജ്കുമാറും സുഹൃത്തുക്കളായി. ഈ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.