അടിമാലി: വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് പാറയിൽനിന്ന് തെന്നി കൊക്കയിൽവീണ് മരിച്ചു. കോതമംഗലം ചേലാട് വയലിൽപറമ്പിൽ ഷാർളിയുടെ മകൻ ഷിബിനാണ് (20) മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. ഷിബിൻ അടങ്ങുന്ന ആറംഗ സംഘം ശനിയാഴ്ച ഉച്ചയോടെയാണ് മൂന്നാർ സന്ദർശനത്തിന് എത്തിയത്. കരടിപ്പാറ വ്യൂപോയന്റിന് സമീപത്തെ റിസോർട്ടിൽ മുറിയെടുത്ത് രാത്രി തങ്ങി. രാവിലെ റിസോർട്ടിന് പിന്നിലുള്ള 600 അടിയോളം ഉയരത്തിൽ വലിയ പാറമല കയറാൻ തീരുമാനിച്ചു.
കയറുന്നതിനിടെ ഷിബിൻ കാൽതെന്നി പാറയിടുക്കിൽ വീഴുകയായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ഉച്ചയോടെ കൊക്കയിൽനിന്ന് എടുത്ത് അടിമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കലൂർ ബജാജ് ഫിനാൻസിലെ ജീവനക്കാരനാണ്.
ഷീബയാണ് മാതാവ്. സഹോദരങ്ങൾ: എഥിൻ, ഷിജിൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക്. വെള്ളത്തൂവൽ പൊലീസ് നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.