മാങ്ങാത്തൊട്ടിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും തകർന്ന വീടിന് മുന്നിൽ സിജോയും കുടുംബവും
അടിമാലി: സേനാപതി പഞ്ചായത്തിൽ മാങ്ങാത്തൊട്ടിയിൽ കാലവർഷക്കെടുതിയിൽ വീട് തകർന്നു. മാങ്ങാത്തൊട്ടി ഇടശ്ശേരിയിൽ സിജോയും ഭാര്യയും രണ്ട് പെൺകുട്ടികളും രക്ഷപ്പെട്ടത് തലനാരിഴക്ക്.
കഴിഞ്ഞ ദിവസവും ശക്തമായ കാറ്റും മഴയുമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. പുലർച്ച ഒന്നരയോടെ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകരുകയായിരുന്നു.
ശബ്ദം കേട്ട് ഉണർന്ന സിജോയും ഭാര്യയും കുട്ടികളുമായി പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കാന്തിപ്പാറ വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
കൂലിപ്പണിക്കാരനായ സിജോ അടച്ചുറപ്പുള്ള വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കവെയാണ് ദുരന്തം. അധികൃതർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.