ആക്രമണത്തിൽ തകർന്ന വീട്

ശാന്തൻപാറയിൽ വീടിനുനേരെ ഗുണ്ട ആക്രമണം

അടിമാലി: ഭൂമി സംബന്ധിച്ച തർക്കത്തെ തുടർന്ന്​ ശാന്തൻപാറ പന്തടിക്കളത്ത് വയോധികയുടെ വീടിനുനേരെ ഗുണ്ടസംഘത്തി​െൻറ ആക്രമണം.

വീടും വീട്ടുപകരണങ്ങളും തകർത്തു. 40 പവൻ സ്വർണവും മൂന്നുലക്ഷം രൂപയും കവർന്നതായും പരാതിയിൽ പറയുന്നു. ശാന്തൻപാറ പന്തടിക്കളം സ്വദേശിനി ജലീന മേരി ഗിൽബർട്ടി​െൻറ വീടാണ് ആക്രമിച്ചത്. 15 അംഗ അക്രമിസംഘത്തിലെ നാലുപേരെ ശാന്തൻപാറ പൊലീസ്​ അറസ്​റ്റ്​ ചെയ്തു.

രാജാക്കാട്, ശാന്തൻപാറ സ്വദേശികളായ ആദർശ് (35), ജോസഫ് (43), മോളേക്കുടി വിജയൻ (61), അടിമാലി പതിനാലാംമൈൽ സ്വദേശി ആഷിക് (21) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. ശനിയാഴ്ച വൈകീട്ട്​ 3.30ഓടെയാണ്​ ആക്രമണം. വിജയ​െൻറ നേതൃത്വത്തിൽ എത്തിയ സംഘം ജലീനയുടെ വീട് ആക്രമിച്ചു. കട്ടിലും മേശയും അടുക്കള ഉപകരണങ്ങളും വാട്ടർ ടാങ്കും ഉൾപ്പെടെ സാധന സാമഗ്രികൾ അടിച്ചും കല്ലെറിഞ്ഞും തകർത്തു.

ജനാലകളും മുറ്റത്ത്​ നിർത്തിയിട്ടിരുന്ന ബൈക്കും തകർക്കുകയും തുണി, പാചകവാതക സിലിണ്ടർ, ഗ്യാസ്​ സ്​റ്റൗവ് തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തു. ഏലക്ക വിറ്റ് കിട്ടിയ മൂന്നുലക്ഷം രൂപയും മക​െൻറ ഭാര്യയുടെ 40 പവൻ സ്വർണാഭരണങ്ങളും കാണാതായി വയോധിക പൊലീസിനോട് പറഞ്ഞു. ആക്രമണം നടന്നപ്പോൾ ജലീനയും അഞ്ചുവയസ്സുള്ള പേരക്കുട്ടിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടിയെയും എടുത്തുകൊണ്ട് ഇവർ ഓടി രക്ഷ​െപ്പട്ടു.

തുടർന്ന്, ഫോണിൽ ബന്ധുക്കളെ വിവരമറിയിച്ചു. ഭൂമിയെ ചൊല്ലിയും വഴി​െയച്ചൊല്ലിയുമുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്​ പറഞ്ഞു.

രണ്ടുമാസം മുമ്പ്​ അറസ്​റ്റിലായ വിജയനും ഗിൽബർട്ടും വഴിയുടെ പേരിൽ തർക്കത്തിലായിരുന്നു. മർദനത്തിൽ വിജയനും ഭാര്യക്കും പരിക്കേൽക്കുകയും ഇത് കേസാവുകയും ചെയ്തു. ഇതി​െൻറ വൈരാഗ്യത്തിലാണ് സംഘടിത ആക്രമണമെന്ന് കരുതുന്നു. അറസ്​റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. മറ്റ്​ പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.

Tags:    
News Summary - goons attacked house in shanthanpara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.