കു​ള​ത്തി​ല്‍ ച​ത്ത് കി​ട​ന്ന മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ള്‍

കുളത്തില്‍ വൈദ്യുതി പ്രവഹിപ്പിച്ച് രണ്ട് ലക്ഷത്തിന്‍റെ മത്സ്യം മോഷ്ടിച്ചു

അടിമാലി: ശാന്തന്‍പാറ പത്തേക്കര്‍ സ്വദേശിയായ യുവ കര്‍ഷകന്‍റെ മീന്‍ കുളത്തില്‍നിന്ന് രണ്ട് ലക്ഷത്തോളം രൂപയുടെ വിളവെടുക്കാറായ മത്സ്യം മോഷണം പോയി. പാറമലയില്‍ ജോമോന്‍ എന്ന യുവ കര്‍ഷകന്‍ ചേരിയാറില്‍ പാട്ടത്തിനെടുത്ത കുളത്തില്‍ വളര്‍ത്തിയിരുന്ന തിലോപ്പിയ, നട്ടര്‍, ഗോള്‍ഡ് ഫിഷ് തുടങ്ങിയവയാണ് ചൊവ്വാഴ്ച രാത്രി മോഷണം പോയത്.

കുളത്തില്‍ വൈദ്യുതി പ്രവഹിപ്പിച്ചാണ് ഈ മാസം വിളവെടുക്കാനിരുന്ന മത്സ്യത്തെ പിടികൂടിയത്. ജോമോന്‍ ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കി. പ്രതികളെക്കുറിച്ച സൂചനകള്‍ നാട്ടുകാര്‍ നല്‍കിയിട്ടും പൊലീസ് അന്വേഷണം നടത്തിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

കൃത്രിമ എയറേഷന്‍ സംവിധാനത്തിലൂടെയാണ് മൂന്ന് സെന്‍റ് കുളത്തില്‍ നാലായിരത്തോളം മത്സ്യ ക്കുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്നത്. ഇത് കൂടാതെ രണ്ട് കുളങ്ങളും മത്സ്യം വളര്‍ത്താന്‍ ജോമോന്‍ പാട്ടത്തിനെടുത്തിട്ടുണ്ട്.

Tags:    
News Summary - Fish worth two lakhs were stolen by electrifying the pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.