പുഴയരികിൽ വളർത്തിയ കഞ്ചാവ് ചെടികൾ നശിപ്പിച്ചു

അടിമാലി: ദേവിയാർ പുഴയുടെ കരയിൽ നട്ടുപരിപാലിച്ച് വന്ന കഞ്ചാവ് ചെടി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നശിപ്പിച്ചു. ഇരുമ്പുപാലം ടൗൺപാലത്തിന് താഴെ തോടുപുറമ്പോക്കിൽ ഒന്നരമാസത്തിലധികം വളർച്ചയുള്ള ആറ് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

ഇരുമ്പുപാലം മേഖലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്. കഞ്ചാവുചെടി നട്ടുപരിപാലിക്കുന്നത് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. എക്സൈസ് ഇൻസ്പെക്ടർ പി.കെ. രഘുവിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്‍റിവ് ഓഫിസർമാരായ പി.എച്ച്. ഉമ്മർ, വി.പി. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. മീരാൻ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Destroyed cannabis plants grown along the river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.