ഓട്ടോക്ക് അമിതനിരക്ക്ഈടാക്കുന്നതായി പരാതി

അടിമാലി: ഹൈറേഞ്ചില്‍ ഓട്ടോറിക്ഷകള്‍ അമിതനിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി. മിനിമം നിരക്ക് ഉൾപ്പെടെ ഉയര്‍ത്തിയതോടെ പലരും തോന്നിയപോലെയാണ് കൂലി വാങ്ങുന്നത്. 1.5 കിലോമീറ്റര്‍ വരെ മിനിമം 30രൂപയേ ഈടാക്കാവൂ. എന്നാല്‍, മിനിമം ചാര്‍ജ് ഉൾപ്പെടെ കൂട്ടിയാണ് ഈടാക്കുന്നത്.

രണ്ടുകിലോമീറ്ററിന് 50 രൂപ, 10 കിലോമീറ്ററിന് 500 എന്നിങ്ങനെ പോകുന്നു നിരക്കുകള്‍. 10.5 കിലോമീറ്റര്‍ യാത്രചെയ്യാന്‍ 232.5 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍, പ്രാദേശികമായി ഓട്ടോ തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി അടിച്ചിറക്കിയിരിക്കുന്ന നിരക്കിലാണ് കൂലി ഈടാക്കുന്നത്. ഇത് സര്‍ക്കാർ നിശ്ചയിച്ച നിരക്കിനെക്കാള്‍ 40-50 ശതമാനം കൂടുതലാണ്. രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെയുള്ള സമയത്ത് ഓടുന്ന ഓട്ടോകള്‍ ഇതിനെക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്.

ഓട്ടോകളിൽ മീറ്റര്‍ നിര്‍ബന്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നുണ്ടെങ്കിലും തുടര്‍ പരിശോധയോ മീറ്റര്‍ ഉപയോഗിക്കാതെ ഓടുന്ന ഓട്ടോകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല. നിരത്തുകളില്‍ നടക്കുന്ന ഇത്തരം നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. പല മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളുടെയും നിയന്ത്രണം ഓട്ടോ കണ്‍സല്‍ട്ടന്‍റുമാര്‍ക്കാണെന്ന ആക്ഷേപവും ശ

Tags:    
News Summary - Complaint that Auto is overcharging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.