വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി ദമ്പതികൾ ഇടിമിന്നലേറ്റ് മരിച്ചു

അടിമാലി: വനത്തിൽ നിന്നും വിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി ദമ്പതികൾ ഇടിമിന്നലേറ്റ് മരിച്ചു. സംഘത്തിലെ 2 പേർക്ക് പരിക്കേറ്റു. അടിമാലി ചൂരക്കട്ടൻ ആദിവാസി കോളനിയിൽ സുബ്രമണ്യൻ (55) ഭാര്യ സുമിത (48) എന്നിവരാണ് മരിച്ചത്. ഇതേ കോളനിയിൽ താമസക്കാരനും മുൻ അടിമാലി പഞ്ചായത്ത് അംഗവുമായ ബാബു ഉലകൻ (52), ഭാര്യ ഓമന (44) എന്നിവർക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച കോളനിയിൽ നിന്നും 5 കിലോമീറ്റർ ഉൾവനത്തിൽ നിന്നും വരിക്കിൻ കായ ശേഖരിക്കാൻ പോയതായിരുന്നു ഇവർ. 4 മണിയാടെ മഴ ശക്തമായതാടെ ഇവർ വനത്തിൽ കുടുങ്ങി. ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. ഇതോടൊപ്പം ഉണ്ടായ മിന്നലിൽ ദമ്പതികൾ മരിക്കുകയായിരുന്നു.

പിന്നീട് ബാബു ഉലകൻ പുറത്തെത്തി വിവരം പറഞ്ഞതോടയാണ് സംഭവം പുറത്തറിഞ്ഞത്. മൃത ദേഹങ്ങൾ വനത്തിൽ നിന്നും പുറത്ത് കാെണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അടിമാലി പൊലീസ്, ഫയർ ഫോഴ്സ്, നാട്ടുകാർ എന്നിവരെല്ലാം വനത്തിലേക്ക് പോയിട്ടുണ്ട്. 

Tags:    
News Summary - thunder lightning, adivasi couple died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.