ആനയിറങ്കൽ ജലാശയം
വിനോദ സഞ്ചാരമേഖലയിൽ അനന്ത സാധ്യതകൾ ഒളിഞ്ഞിരിക്കുന്ന അടിമാലിയിൽ സഞ്ചാരികളെ ആകര്‍ഷിക്കാന്‍പോന്ന വികസനമൊന്നും ഇല്ല. പ്രകൃതി രമണീയതകൊണ്ടും വെള്ളച്ചാട്ടങ്ങൾകൊണ്ടും കാനനഭംഗികൊണ്ടും അനുഗൃഹീതമായ അടിമാലി, സംസ്ഥാനത്ത് ഗോത്രവർഗക്കാര്‍ കൂടുതലുള്ള പഞ്ചായത്ത് കൂടിയാണ്. ഗോത്രമേഖലകളും സാഹസിക ടൂറിസവും വികസിപ്പിച്ച് വന്‍ മുന്നേറ്റം നടത്താമെങ്കിലും ഇതിനായി ഒരു പ്രവര്‍ത്തനവുമില്ല. സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമായ വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങള്പോലും അവഗണിക്കപ്പെട്ട അവസ്ഥയിലാണ്.
ഈ വെള്ളച്ചാട്ടങ്ങളില്‍നിന്ന് കാര്യമായ വരുമാനം സര്‍ക്കാറിന് ഇല്ലെങ്കിലും ഇവിടെ വികസനമെത്തിച്ചാല്‍ നേട്ടമാകും. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ വെള്ളമില്ലാതെ സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന ഈ വെള്ളച്ചാട്ടങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതി തയാറാക്കിയാല്‍ 12 മാസവും വെള്ളം എത്തിക്കാനും അതുവഴി വന്‍വരുമാനം ഉണ്ടാക്കാനും കഴിയും. തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി വാളറ വെള്ളച്ചാട്ടത്തിന് ഭീഷണിയുമാണ്. ദേവിയാര്‍ പുഴക്ക് കുറുകെ മൂന്നിടത്ത് ചെക്ക്ഡാമുകള്‍ തീര്‍ക്കുകയും വേനൽക്കാലത്തേക്ക് വെള്ളം സംഭരിക്കുകയും ചെയ്താല്‍ ഈ പ്രശ്നം പരിഹരിക്കാം.
പ്രകൃതിരമണീയതകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന പ്രദേശമാണ് വാളറ മേഖല. ഇക്കോ പോയന്റായ കുതിരകുത്തിമല തന്നെയാണ് ഇതില്‍ ഏറ്റവും വലിയ ആകര്‍ഷണ കേന്ദ്രം. നോക്കെത്താദൂരത്തിലെ വനമേഖലയും പെരിയാറിന്റെ സൗന്ദര്യവും ഏറ്റവും അടുത്തുനിന്ന് ആസ്വദിക്കാന്‍ കഴിയുന്നത് കുതിരകുത്തിമലയിലാണ്. ഇവിടെ നിന്നാല്‍ എറണാകുളം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും കാണാന്‍ കഴിയുമെന്ന പ്രത്യകതയുമുണ്ട്. കാടിന്റെ നേര്‍ക്കാഴ്ചകള്‍ കാണാന്‍ കഴിയുന്ന ഇവിടെ വനം വകുപ്പുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ തയാറാക്കാനാകും.
സാഹസിക യാത്രികര്‍ക്ക് അനുയോജ്യമായ ട്രക്കിങ് ഒരുക്കാന്‍ പറ്റിയ സ്ഥലമാണ് കമ്പിലൈന്‍. പടിക്കപ്പ് പ്രദേശത്തും സഞ്ചാരികളുടെ കണ്ണും മനസ്സും നിറക്കുന്ന നിരവധി പ്രദേശങ്ങളുണ്ട്. നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന പാറയും വെള്ളച്ചാലുകളും അവറുകുട്ടി പുഴയുമൊക്കെ സഞ്ചാരികള്‍ ആഗ്രഹിക്കുന്നതിലുമപ്പുറം നല്കാന് കഴിയുന്നതാണ്. അടിമാലി വെള്ളച്ചാട്ടവും ആദിവാസി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികള്‍ തയാറാക്കിയാല്‍ ജില്ലയില്‍ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി അടിമാലി പഞ്ചായത്ത് മാറും.
ഇതര പഞ്ചായത്തുകള്‍ ജലാശങ്ങളും മറ്റ് സൗകര്യങ്ങളും കാട്ടി സഞ്ചാരികളെ ആകര്‍ഷിക്കുമ്പോള്‍ ഉള്ള സാധ്യതകള്‍പോലും അടിമാലിയില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നില്ല.
ആറ്റുകാട് വെള്ളച്ചാട്ടം
കഴിഞ്ഞ വർഷം മാങ്കുളം പഞ്ചായത്തിൽ പുഴകളിൽ ഉണ്ടായ അപകടങ്ങളിൽ രണ്ടുപേർ മരിച്ചിരുന്നു. ഒന്നര പതിറ്റാണ്ട് മുമ്പ് കുണ്ടള ഡാമിൽ തിരുവനന്തപുരത്തുനിന്ന് വന്ന ഏഴ് വിദ്യാർഥികൾ മുങ്ങിമരിച്ചതാണ് മേഖലയിലെ ഏറ്റവും വലിയ ദുരന്തം. തമിഴ്നാട്ടിൽനിന്ന് മൂന്നാർ കാണാനെത്തിയ സംഘത്തിലെ മൂന്നുപേർ ആറ്റുകാട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപെട്ട് മരിച്ചിരുന്നു.
പല സംഭവങ്ങളിലായി ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്തതും ആറ്റുകാട് വെള്ളച്ചാട്ടമാണ്. പൊന്മുടി അണക്കെട്ടിലും നിരവധിപേർ മുങ്ങിമരിച്ചിട്ടുണ്ട്. പുറമെ ശാന്തമായ നിലയിൽ കാണാമെങ്കിലും ഏറ്റവും അപകടം ഒളിഞ്ഞിരിക്കുന്നത് അണക്കെട്ടുകളിലും പുഴകളിലും തന്നെ. തെക്കിന്റെ കശ്മീരായി അറിയപ്പെടുന്ന മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് വെള്ളച്ചാട്ടങ്ങളും അരുവികളും പുഴകളും അണക്കെട്ടുകളുമാണ്.
വെള്ളച്ചാട്ടങ്ങളുടെ വശ്യമനോഹാരിതയിൽ ലയിക്കുന്നവർ അവിടെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചോ ദുരന്ത സാധ്യതകളെക്കുറിച്ചോ വേണ്ടത്ര ബോധവാന്മാരല്ല. ഇത് തന്നെയാണ് ജലാശയങ്ങളുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം. അപകട സാധ്യത കൂടുതലുള്ളതും കൂടുതൽ സഞ്ചാരികളെത്തുന്നതുമായ സ്ഥലങ്ങളിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതോടൊപ്പം ഗാലറികളും ബാരിക്കേഡുകളും ഒരുക്കേണ്ടതുമുണ്ട്.
മൂന്നാറിൽ ടൂറിസം പൊലീസ് ഉണ്ടെങ്കിലും പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. മാട്ടുപ്പെട്ടി, കുണ്ടള, മൂന്നാർ എന്നിവിടങ്ങളിൽ ടൂറിസം പൊലീസിന്റെ സാന്നിധ്യം വലിയ അശ്വാസമായിരുന്നു. ജില്ല പൊലീസ് മേധാവി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ആവശ്യം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.