കട്ടപ്പന: . കണ്ണമ്പടി സ്വദേശിനി ബിനിമോളാണ് (35) കട്ടപ്പന എക്സൈസിന്‍റെ പിടിയിലായത്. വിൽപനക്കായി കഞ്ചാവ് തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. പുളിയന്മല ടൗണിൽ എക്സൈസ് സംഘം പതിവ് പരിശോധനക്കിടെ ബസിൽ ഇരുന്ന യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി നടത്തിയ തിരച്ചിലിലാണ് ബാഗിൽനിന്ന് കഞ്ചാവ് പൊതി കണ്ടെത്തിയത്. അന്വേഷണത്തിൽ ഇവർ ഉപ്പുതറ, കണ്ണമ്പടി മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വിൽപന നടത്തുന്ന ആളാണെന്ന് കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ജോസഫിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസർ സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജയിംസ് മാത്യു, എസ്. ശ്രീകുമാർ, ബിജു എബ്രഹാം, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ജെ. ബിജി, ആർ. ചിത്രാഭായ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.