തൊടുപുഴ: ജില്ലയില്‍ 44പേര്‍ക്ക് കൂടി കോവിഡ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചപ്പോൾ 104പേർ രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ നാലുകേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി സ്വദേശി (32) തൊടുപുഴ സ്വദേശി (28) വണ്ണപ്പുറം സ്വദേശി (38) രാജാക്കാട് സ്വദേശിനി (73) എന്നിവരുടെ രോഗത്തിൻെറ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി- 10 ആലക്കോട് -1 അറക്കുളം- 4 കാഞ്ചിയാര്‍- 1 കരിമണ്ണൂര്‍- 1 കൊന്നത്തടി- 4 കുടയത്തൂർ- 1 കുമാരമംഗലം -1 കുമളി- 1 മണക്കാട്- 2 നെടുങ്കണ്ടം -1 രാജാക്കാട് -3 രാജകുമാരി- 3 സേനാപതി- 1 തൊടുപുഴ- 7 വണ്ണപ്പുറം- 2 വെള്ളത്തൂവൽ -1 ഇന്ധന വിലവർധനക്കെതിരെ സത്യഗ്രഹം തൊടുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇന്ധന വിലയിൽ ചുമത്തുന്ന അമിതനികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാറിൻെറ നേതൃത്വത്തിൽ രാവിലെ 11.30ന് സത്യഗ്രഹം അനുഷ്ഠിക്കും. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ.പൗലോസ്, എ.ഐ.സി.സി അംഗം ഇ.എം. അഗസ്‌തി തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് പഞ്ചായത്ത് കേന്ദ്രങ്ങളിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.