330 പേര്‍ക്ക് കോവിഡ്

തൊടുപുഴ: ജില്ലയില്‍ വ്യാഴാഴ്​ച സ്ഥിരീകരിച്ചു. 13.14 ശതമാനമാണ്​ രോഗസ്ഥിരീകരണ നിരക്ക്​ (ടി.പി.ആർ). 211 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത ആറ്​ കേസുകൾ സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 20, ആലക്കോട് അഞ്ച്​, അറക്കുളം 14, അയ്യപ്പൻകോവിൽ മൂന്ന്​, ബൈസൺവാലി ഏഴ്​, ചക്കുപള്ളം മൂന്ന്​, ചിന്നക്കനാൽ ഒന്ന്​, ഇടവെട്ടി നാല്​, ഏലപ്പാറ രണ്ട്​, ഇരട്ടയാർ 20, കഞ്ഞിക്കുഴി എട്ട്​, കാമാക്ഷി രണ്ട്​, കാഞ്ചിയാർ 15, കരിമണ്ണൂർ ഏഴ്​, കരിങ്കുന്നം ഏഴ്​, കരുണാപുരം നാല്​, കട്ടപ്പന 23, കോടിക്കുളം രണ്ട്​, കൊക്കയാർ രണ്ട്​, കൊന്നത്തടി 10, കുടയത്തൂർ ഒന്ന്​, കുമാരമംഗലം 11, കുമളി നാല്​, മണക്കാട് ഏഴ്​, മാങ്കുളം ഒന്ന്​, മരിയാപുരം ആറ്​, മൂന്നാർ അഞ്ച്​, മുട്ടം രണ്ട്​, നെടുങ്കണ്ടം 15, പള്ളിവാസൽ മൂന്ന്​, പാമ്പാടുംപാറ എട്ട്​, പീരുമേട് മൂന്ന്​, പുറപ്പുഴ അഞ്ച്​, രാജാക്കാട് നാല്​, രാജകുമാരി നാല്​, സേനാപതി ഒന്ന്​, തൊടുപുഴ 17, ഉടുമ്പൻചോല ഒന്ന്​, ഉടുമ്പന്നൂർ രണ്ട്​, ഉപ്പുതറ നാല്​, വണ്ടൻമേട് അഞ്ച്​, വണ്ടിപ്പെരിയാർ എട്ട്​, വണ്ണപ്പുറം 10, വാത്തിക്കുടി അഞ്ച്​, വാഴത്തോപ്പ് 11, വെള്ളത്തൂവൽ 25, വെള്ളിയാമറ്റം മൂന്ന്​. -------------- പൂട്ടിയ ​തോട്ടങ്ങളിലെ തൊഴിലാളികൾക്ക്​ വീട്​ നൽകണം -മനുഷ്യാവകാശ കമീഷൻ തൊടുപുഴ: ജില്ലയിലെ പൂട്ടിയ തേയില തോട്ടങ്ങളിലെ ഭവനരഹിതരായ എല്ലാ തോട്ടം തൊഴിലാളി കുടുംബങ്ങളെയും സർക്കാറി​ൻെറ ലൈഫ്​ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്​ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ്​ ആൻറണി ഡൊമിനിക്​. പൂട്ടിയ തേയില തോട്ടങ്ങളിലെ തൊഴിലാളികൾക്ക്​ ലഭിക്കേണ്ട ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കാനും കമീഷൻ തൊഴിൽ വകുപ്പ്​ സെക്രട്ടറിക്ക്​ നിർദേശം നൽകി. 2000ത്തിന്​ ശേഷമുണ്ടായ വിലത്തകർച്ച തോട്ടം പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന്​ പരാതിയിൻമേൽ കമീഷന്​ തൊഴിൽ വകുപ്പ്​ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. തോട്ടം പൂട്ടുകയോ ഉപേക്ഷിക്കുകയോ ​െചയ്യേണ്ട അവസ്ഥയുണ്ടായി. തൊഴിലാളികൾക്ക്​ ഗ്രാറ്റ്വിറ്റിയും ബോണസും നൽകുന്നതിൽ മാനേജ്​മൻെറുകൾ പരാജയപ്പെട്ടു. ഭവനരഹിതരായ എല്ലാ തോട്ടം തൊഴിലാളികൾക്കും വീട്​ നൽകുന്നതിന്​ പ്രാഥമിക സർവേ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. മൂന്നാർ മേഖലയിൽ 10 വീടുകളുടെ നിർമാണം തുടങ്ങി. പൂട്ടിയ തോട്ടങ്ങളിൽ തൊഴിലാളി മരിച്ചാൽ നൽകുന്ന ധനസഹായം പതിനായിരത്തിൽനിന്ന്​ ഒരു ലക്ഷമായി വർധിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്​. മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ്​ മാടസാമി സമർപ്പിച്ച പരാതിയിലാണ്​ കമീഷൻ നടപടി. --------------- ഞറുക്കുറ്റി വളവിൽ റിഫ്ലക്ടറോട് കൂടിയ ബാരിക്കേഡ് തൊടുപുഴ: ഉടുമ്പന്നൂർ-വണ്ണപ്പുറം റോഡിൽ ഞറുക്കുറ്റി - വണ്ടമറ്റം ബൈപാസിലെ അപകടവളവിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യാഗസ്ഥർ പരിശോധന നടത്തി. ​േറാഡരികിൽ കാഴ്ച മറച്ച ആറ് മരങ്ങൾ മുറിച്ചുനീക്കാമെന്ന് പരിസരവാസികൾ ഉറപ്പുനൽകി. അപകടം നടക്കുന്ന വളവിൽ റിഫ്ലക്ടറോട് കൂടിയ ബാരിക്കേഡ് നിർമിക്കാനും റോഡിൽ റിഫ്ലക്ടിവ് സ്​റ്റഡുകളും സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്. എൻഫോഴ്സ്മൻെറ് ആർ.ടി.ഒ പി.എ. നസീർ, ഇൻസ്പെക്ടർ അബ്​ദുൽ ജലീൽ, അസി. ഇൻസ്പെക്ടർ രാംദേവ് എന്നിവരാണ്​ പരിശോധന നടത്തിയത്​. ----------- ചിത്രം: TDL106 road അപകടം പതിവായ ഞറുക്കുറ്റി വളവിൽ മോട്ടോർ വാഹന വകുപ്പ് ഉ​േദ്യാഗസ്ഥർ പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.