തൊടുപുഴ: ജില്ലയില്‍ ശനിയാഴ്ച 325 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12.57 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ). 362പേർ കോവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത ഏഴ് കേസുകൾ സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ 21, അടിമാലി 10, ആലക്കോട് ഒന്ന്, അറക്കുളം 12, അയ്യപ്പൻകോവിൽ നാല്, ബൈസൺവാലി രണ്ട്, ചക്കുപള്ളം രണ്ട്, ദേവികുളം മൂന്ന്, ഇടവെട്ടി ഒമ്പത്, ഇരട്ടയാർ നാല്, കഞ്ഞിക്കുഴി എട്ട്, കാമാക്ഷി ആറ്, കാഞ്ചിയാർ 20, കരിമണ്ണൂർ ഏഴ്, കരിങ്കുന്നം രണ്ട്, കരുണാപുരം നാല്, കട്ടപ്പന 24, കോടിക്കുളം ഏഴ്, കൊക്കയാർ ഒന്ന്, കൊന്നത്തടി 24, കുടയത്തൂർ രണ്ട്, കുമാരമംഗലം ഒന്ന്, കുമളി അഞ്ച്, മണക്കാട് അഞ്ച്, മരിയാപുരം ഒന്ന്, മൂന്നാർ അഞ്ച്, മുട്ടം 11, നെടുങ്കണ്ടം 17, പള്ളിവാസൽ രണ്ട്, പാമ്പാടുംപാറ അഞ്ച്, പീരുമേട് രണ്ട്, പെരുവന്താനം 10, പുറപ്പുഴ ഒമ്പത്, രാജാക്കാട് നാല്, രാജകുമാരി ഏഴ്, ശാന്തൻപാറ ഒന്ന്, സേനാപതി മൂന്ന്, ഉടുമ്പൻചോല ആറ്, ഉടുമ്പന്നൂർ മൂന്ന്, ഉപ്പുതറ രണ്ട്, വണ്ടൻമേട് ആറ്, വണ്ടിപ്പെരിയാർ രണ്ട്, വണ്ണപ്പുറം 15, വാത്തിക്കുടി 12, വാഴത്തോപ്പ് 10, വെള്ളത്തൂവൽ മൂന്ന്, വെള്ളിയാമറ്റം അഞ്ച്. ----------- സ്പോർട്സ് അസോ. ഗ്രാൻറ് വർധിപ്പിക്കാൻ ചർച്ച -മന്ത്രി റോഷി തൊടുപുഴ: സംസ്ഥാന സ്പോർട്സ് കൗൺസിൽ ജില്ല, സംസ്ഥാന അസോസിയേഷനുകൾക്ക് നൽകുന്ന വാർഷിക ഗ്രാൻറ് തികച്ചും അപര്യാപ്തമാണെന്നും ഇത് വർധിപ്പിക്കാൻ വകുപ്പുമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ് െതാടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലക്ക് സംസ്ഥാന അസോ. അനുവദിക്കുന്ന വെയ്റ്റ്ലിഫ്റ്റിങ് അക്കാദമിക്കും ഖേലോ ഇന്ത്യ പ്രോജക്ടിനും മന്ത്രി സഹായം വാഗ്ദാനം ചെയ്തു. ജില്ല വെയ്റ്റ് ലിഫ്റ്റിങ് അസോ. പ്രസിഡൻറ് എം.എൻ. ബാബു അധ്യക്ഷതവഹിച്ചു. വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ ഔസേഫ് ജോൺ പുളിമൂട്ടിലിനെ പൊന്നാടയും മൊമൻറായും നൽകി ആദരിച്ചു. വെയ്റ്റ് ലിഫ്റ്റിങ് അസോ. സംസ്ഥാന സെക്രട്ടറി ജി. ബാലകൃഷ്ണൻ, പ്രസിഡൻറ് കെ. ശ്രീനാഥ്, ന്യൂമാൻ കോളജ് പ്രിൻസിപ്പൽ തോംസൺ ജോസഫ്, ജില്ല ബേസ്ബോൾ അസോ. പ്രസിഡൻറ് രാജു തരണിയിൽ, ശരത് യു.നായർ, എം.എസ്. പവനൻ, എം.എൻ. സുരേഷ്, മനോജ് കൊക്കാട്ട്, കെ.എൽ. ജോസഫ്, സണ്ണി മണർകാട്ട്, എബിൻ വിത്സൺ, പി.എസ്. ഭോ ഗീന്ദ്രൻ, പി.ആർ. രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. -------- TDL103 weight lifting സംസ്ഥാന വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ് തൊടുപുഴയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു -------- TDL104 ahamad weight lifting സംസ്ഥാന വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 61 കിലോ വിഭാഗത്തിൽ സ്വർണം നേടിയ അഹമ്മദ് ഇബ്രാഹീം ----------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.