തൊടുപുഴ: ജില്ലയിലെ എല്ലാ താലൂക്കുകളിലെയും റേഷന്‍ കടകളിലേക്കുള്ള ആദ്യ റൗണ്ട് വിതരണത്തിനുള്ള ഭക്ഷ്യക്കിറ്റുകള്‍ എത്തിച്ചു . 14 ഇനം അവശ്യ സാധനങ്ങളടങ്ങിയ കിറ്റാണ് ഇക്കുറി വിതരണത്തിന് തയാറായിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ റേഷന്‍കടകളിലൂടെ കിറ്റ് വിതരണം തുടങ്ങും. 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും 29, 30, 31 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്കും തങ്ങളുടെ റേഷന്‍കടകളില്‍നിന്ന് കിറ്റ് വാങ്ങാം. ഈ ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളിലും ഭക്ഷ്യക്കിറ്റ് റേഷന്‍ കടകളില്‍നിന്ന് ലഭിക്കും. ഏഴിന് ശേഷം വിതരണം ഉണ്ടാകില്ല.
വിതരണോദ്ഘാടനം നിര്‍വഹിച്ച ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന് നിർവഹിച്ചു. എ.ഡി.എം ഷൈജു പി. ജേക്കബ് അധ്യക്ഷത വഹിച്ചു . ചടങ്ങില്‍ കൊലുമ്പന്‍ കോളനിയിലെ ഊരുമൂപ്പന് സുശീല രാജപ്പന്, പി.വി. ഓമന, ഷീല രാജന്, രമ്യ, മദീന, ഷൈലാനി, വെറോണിക്ക, ആന്‍സി ജിജി, ജെയ്ന്‍ മനോജ്, ലക്ഷ്മി വീരന്, ജാനകി സത്യന്, ഇന്ദിര എന്നിവര്‍ കിറ്റ് ഏറ്റുവാങ്ങി.
ജില്ല സപ്ലൈ ഓഫിസര്‍ അനില്‍ കുമാര്‍ കെ. പി, ദേവികുളം എ.ടി.എസ്. ഒ. ഷിജിമോന്‍ എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ അഡീഷനല്‍ ജനറല്‍ മാനേജര്‍ പി.ടി. സൂരജ് നന്ദി പറഞ്ഞു.കശുവണ്ടിപ്പരിപ്പ്, നെയ്യ്, മുളക് പൊടി, മഞ്ഞള്‍പൊടി, ഏലയ്ക്ക, വെളിച്ചെണ്ണ, തേയില, ശര്‍ക്കരവരട്ടി, ഉണക്കലരി, പഞ്ചസാര, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചിയടക്കമുള്ള സാധനങ്ങളാണ് കിറ്റിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.