2630 കുടുംബങ്ങൾ അതിദരിദ്രം; തനിച്ച്​ താമസിക്കുന്നവർ 1956

തൊടുപുഴ: സർക്കാറിന്‍റെയും മറ്റ്​ ഏജൻസികളുടെയും നിരവധിയായ ക്ഷേമപദ്ധതികൾക്കിടയിലും ജില്ലയിൽ 2630 അതിദരിദ്ര കുടുംബങ്ങൾ. ഇതിൽ 1956 കുടുംബങ്ങളിലും ഒരാൾ മാത്രമാണ്​ താമസം. ആവശ്യത്തിന്​ ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്ത 1710 പേരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്​. ദാരിദ്ര്യ ലഘൂകരണ വിഭാഗവുമായി ചേർന്ന്​ തദ്ദേശവകുപ്പ്​ നടത്തിയ വിശദ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കിയ അന്തിമ പട്ടികയിലാണ്​ ഈ വിവരങ്ങൾ. 52 പഞ്ചായത്തുകളിലും രണ്ട്​ നഗരസഭകളിലുമായി 3,45,317 കുടുംബങ്ങളാണ്​ ജില്ലയിലുള്ളത്​. ഇതിൽ 0.76 ശതമാനം കുടുംബങ്ങളാണ്​ അതിദരിദ്രർ എന്നാണ്​ സർവേയിലെ കണ്ടെത്തൽ. അതിദരിദ്ര കുടുംബങ്ങളിലെ 1710പേർ മതിയായ ഭക്ഷണത്തിന്‍റെയും പോഷകാഹാരത്തിന്‍റെയും കുറവ്​ മൂലം പട്ടികയിൽ ഉൾപ്പെട്ടവരാണ്​. 1981പേർ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. 2,515 പേർ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ വരുമാനശേഷി ഇല്ലാത്തവരാണ്​. 1401 പേർക്ക്​ കിടപ്പാടമില്ലെന്നും സർവേയിൽ കണ്ടെത്തി. 722​ അതിദരിദ്രർ പട്ടികജാതി, പട്ടികവർഗം, തീരദേശവാസികൾ, നഗരദരിദ്രർ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക സാമൂഹിക വിഭാഗത്തിൽപ്പെട്ടവരാണ്​. അതിദരിദ്രരായ 128പേരുടെ കുടുംബങ്ങളിൽ അനാഥ കുട്ടികൾ ഉണ്ട്​. പട്ടികയിൽ ഇവരെ സാമൂഹിക ദുർബല വിഭാഗത്തിലാണ്​ ഉൾപ്പെടുത്തിയിട്ടുള്ളത്​. 2630 അതിദരിദ്ര കുടുംബങ്ങളിൽ 2359 എണ്ണം പഞ്ചായത്ത്​ പരിധിയിലും 271 എണ്ണം കട്ടപ്പന, തൊടുപുഴ നഗരസഭ പരിധിയിലുമാണ്​. ഇവയിൽ 233 എണ്ണം പട്ടികവർഗ കുടുംബങ്ങളും 594 എണ്ണം പട്ടികജാതി കുടുംബങ്ങളും 1839 എണ്ണം മറ്റ്​ വിഭാഗങ്ങളുമാണ്​. തീരദേശവാസികളായ 41 കുടുംബങ്ങൾ പട്ടികയിലുണ്ട്​. 364 വീടുകളിൽ രണ്ടുപേരും 167 എണ്ണത്തിൽ മൂന്നുപേരും താമസിക്കുന്നു. മൂന്ന്​ മാസത്തോളം നീണ്ട സർവേയിൽ ഫോക്കസ്​ ഗ്രൂപ്​ ചർച്ചയിലൂടെ പ്രാഥമികമായി തയാറാക്കിയ പട്ടികയിൽ അതിദരിദ്ര കുടുംബങ്ങൾ 4296 ആയിരുന്നു. ഉപസമിതി 3063 എണ്ണമാണ്​ അംഗീകരിച്ചത്​. ഇതിൽനിന്ന്​ 2694 കുടുംബങ്ങൾ മുൻഗണന പട്ടികയിലും 2630 എണ്ണം അന്തിമ പട്ടികയിലും ഇടംപിടിച്ചു. BOX ജില്ലയിൽ അതിദരിദ്രർ ഇങ്ങനെ വരുമാനമില്ലാത്തവർ -2515 രോഗികൾ -1981 ഭക്ഷണം കുറവുള്ളവർ -1710 പാർപ്പിടമില്ലാത്തവർ -1401 തീ​രദേശവാസികൾ -41 ഒറ്റക്ക്​ താമസിക്കുന്നവർ -1956 എസ്​.സി കുടുംബങ്ങൾ -594 എസ്​.ടി കുടുംബങ്ങൾ -233

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.