കട്ടപ്പന: തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടന്മേട് മാലി സ്വദേശി ദൈവം (34), തമിഴ്നാട് രായപ്പൻപെട്ടി സ്വദേശി രജിത്ത് (28) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 16.5 കിലോ കഞ്ചാവും അത് കടത്താൻ ഉപയോഗിച്ച ബൊലേറോ ജീപ്പും പിടിച്ചെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ നാർകോട്ടിക് സെല്ലും വണ്ടന്മേട് പൊലീസും സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മാലി കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ മാസങ്ങളായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തമിഴ്നാട്ടിൽനിന്ന് മൊത്തമായി എത്തിക്കുന്ന കഞ്ചാവ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും മറ്റ് ജില്ലകളിലും എത്തിച്ച് വിൽപന നടത്തിവരുന്ന സംഘത്തിലെ അംഗങ്ങളാണ് പ്രതികൾ. ഇവരെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ചിത്രം: TDG Kanchav Prathikal -അറസ്റ്റിലായ പ്രതികൾ ഇടത്തുനിന്ന് രഞ്ജിത്, ദൈവം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.