ചെറുതോണി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിനെതിരെ 19ന് ജില്ലയില്‍ 158 കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കാന്‍ സി.പി.എം ജില്ല കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന, ജില്ല നേതാക്കള്‍ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ലോക്കല്‍ കേന്ദ്രങ്ങളില്‍ രാവിലെ പത്തിനും ഉച്ചക്ക് രണ്ടിനും ശിൽപശാലകളും സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നായിരിക്കും പ്രതിഷേധ യോഗം. യോഗത്തില്‍ കെ.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അപേക്ഷ ക്ഷണിച്ചു ഇടുക്കി: മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ വര്‍ഷം അഞ്ച്, ഏഴ്, എട്ട് ക്ലാസുകളിലേക്ക് പ്രവേശനത്തിന് പട്ടികവര്‍ഗ വിദ്യാർഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കവിയരുത്. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷകളും അനുബന്ധരേഖകളും സീനിയര്‍ സൂപ്രണ്ട്, ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ന്യൂകോളനി, മൂന്നാര്‍, ഇടുക്കി എന്ന വിലാസത്തിലോ govtmrsmunnar@gmail.com എന്ന ഇ-മെയിലിലോ ജൂണ്‍ 25 ന് മുമ്പ് ലഭിക്കണം. നിദിഷ്ട അപേക്ഷ ഫാറങ്ങള്‍ ആവശ്യമുള്ളവര്‍ സ്‌കൂളില്‍ നേരിട്ടോ ഫോണിലോ ബന്ധപ്പെടണം. ഫോണ്‍: 9447067684, 9447167843.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.