മറയൂര്‍: അതിർത്തിയിൽ തമിഴ്‌നാട് ഉദുമല്‍പേട്ട വേട്ടക്കാരന്‍പുതൂരില്‍നിന്ന് 15 വര്‍ഷം മുമ്പ് വേട്ടയാടിയ കടുവയുടെ തോലുമായി ആറുപേർ അറസ്റ്റിൽ. ആനമല സ്വദേശികളായ പ്രവീണ്‍(28), ഉദയകുമാര്‍(32), ചേത്തുമട സ്വദേശികളായ രമേഷ് കുമാര്‍ (30), മണികണ്ഠന്‍ (34), ഓടക്കുളം സ്വദേശികളായ ശബരി ശങ്കര്‍ (28), മയില്‍സ്വാമി (56) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പൊള്ളാച്ചി റേഞ്ച് ഓഫിസര്‍ എം. പുകഴേന്തിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ കുടുങ്ങിയത്. കടുവയുടെ തോല്‍ വില്‍പനക്കായാണ് എത്തിച്ചതെന്നും 15 വര്‍ഷം മുമ്പ് വേട്ടയാടപ്പെട്ടതാണെന്നും വനപാലകര്‍ പറഞ്ഞു. താൻ 15 വര്‍ഷം മുമ്പ് ജോലിക്ക് നിന്നിരുന്ന പ്രശാന്ത് കൗണ്ടറുടെ വീട്ടില്‍നിന്ന് മോഷ്ടിച്ചതാണെന്ന് മയില്‍സ്വാമി മൊഴിനല്‍കി. TDL TIGER SKIN ARREST കടുവത്തോലുമായി പ്രതികള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.