1200ൽ 1200 മാർക്ക്​ നേടി അനീഷ സാലു

1200/1200 അഭിമാനമായി അനീഷ സാലു കട്ടപ്പന: ഹയർ സെക്കൻഡറി പരീക്ഷയിൽ കോമേഴ്സ് വിഭാഗത്തിൽ 1200ൽ 1200 മാർക്കും നേടി ഉപ്പുതറ സെന്‍റ്​ ഫിലോമിനാസ് സ്കൂളിന്‍റെ അഭിമാനമായി അനീഷ സാലു. ഗ്രേസ് മാർക്കില്ലാതെയാണ്​ ഒരു മാർക്കുപോലും നഷ്ടപ്പെടുത്താതെ ഈ മിടുക്കി തിളക്കമുള്ള വിജയം സ്വന്തമാക്കിയത്​. ചെറുപ്പം മുതൽ അനീഷ ക്ലാസിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. മേരികുളം സെന്‍റ്​ മേരീസ് സ്കൂളിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. എല്ലാ വിഷയത്തിലും എ പ്ലസോടെയാണ്​ പത്താം ക്ലാസ്​ വിജയിച്ചത്​. അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണയും ഈശ്വരാനുഗ്രഹവുമാണ്​ പ്ലസ് ​ടുവിന്​ ഉന്നതവിജയം നേടാൻ സഹായിച്ചതെന്ന്​ അനീഷ പറയുന്നു. രക്ഷിതാക്കളുടെ പ്രോത്സാഹനവും വലുതായിരുന്നു. സ്കൂളിലെ എൻ.എസ്.എസ് വളന്‍റിയറായ അനീഷ ലോക്കൽ ഹിസ്റ്ററി റൈറ്റിങ്ങിൽ സംസ്ഥാനതലം വരെ മത്സരിച്ചിട്ടുമുണ്ട്. ബാങ്കിങ്​ മേഖലയെ ഇഷ്ടപ്പെടുന്ന അനീഷ ബി.കോമിന് ചേരാനുള്ള ഒരുക്കത്തിലാണ്. ഉപ്പുതറ കാരുവേലിൽ തുണ്ടത്തിൽ സാലു കെ. ജോണിന്‍റെയും ഷീനയുടെയും ഏക മകളാണ്. ചിത്രം: TDL Aneesha Salu Plustwo അനീഷ സാലു മുഴുവൻ മാർക്കും വാങ്ങി ശ്രീലക്ഷ്മി വഴിത്തല: മുഴുവൻ മാർക്കും വാങ്ങി മിന്നും വിജയവുമായി എസ്. ശ്രീലക്ഷ്മി. വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസിലെ സയൻസ് വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. പത്താം ക്ലാസ് വരെ ബാപ്പുജി പബ്ലിക് സ്കൂൾ വഴിത്തലയിൽ പഠിച്ച ശ്രീലക്ഷ്മിക്ക്​ എസ്.എസ്.എൽ.സിക്കും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. റിട്ട. എസ്.ഐ കെ.ആര്‍. ശിവപ്രസാദിന്റെയും തൊടുപുഴ ജില്ല ലേബർ ഓഫിസിൽ സീനിയർ എ.ആർ. രശ്മിയുടെയും മകളാണ്. മെഡിസിൻ എൻട്രൻസാണ്​ ശ്രീലക്ഷ്മിയുടെ അടുത്ത ലക്ഷ്യം. സഹോദരൻ: എസ്. ശ്രീറാം. ​TDL SHREELAKSHMI എസ്. ശ്രീലക്ഷ്മി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.