സ്വന്തംലേഖകൻ
തൊടുപുഴ: ജില്ലയിലെ നിരത്തുകളിലോടുന്നത് ഇൻഷുറൻസില്ലാത്ത 114 ആന വണ്ടികൾ. കെ.എസ്.ആർ.ടി.സി അധികൃതരുടെ കണക്ക് പ്രകാരമാണിത്. സംസ്ഥാനത്താകെ 3140 ആനവണ്ടികളാണ് ഇൻഷുറസില്ലാതെ നിരത്തുകളിലുള്ളത്. ഇതിൽ ഏറ്റവും കൂടുതലുള്ളത് തലസ്ഥാന നഗരിയിലുമാണ്.
ജില്ലയിലാകെയുള്ളത് 232 ആനവണ്ടികൾ
ഹൈറേഞ്ചിലും ലോ റേഞ്ചിലുമായി ജില്ലയിലാകെ നിരത്തുകളിലോടുന്നത് 232 കെ.എസ്.ആർ.ടി.സി ബസുകളാണ്. ഇക്കൂട്ടത്തിലാണ് 114 ബസുകൾക്ക് ഇൻഷുറൻസില്ലാത്തത്. നിലവില്‍ ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ
സൂപ്പര്‍ക്ലാസ് സര്‍വിസുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. പുതുതായി നിരത്തിലിറക്കുന്ന എല്ലാബസുകള്‍ക്കും ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ട്. ഇതില്‍ കെ.എസ്.ആര്‍.ടി.സിയുടെ 137 ബസുകള്‍ക്കും കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റിന്റെ 476 ബസുകള്‍ക്കും പാക്കേജ് ഇന്‍ഷുറന്‍സ് പരിരക്ഷ നിലവിലുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം കെ.എസ്.ആര്‍.ടി.സി ബസുകളെ മോട്ടോർ വാഹനനിയമം -146 അനുസരിച്ചുള്ള ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർക്കുന്നുണ്ട്.
അപകടങ്ങൾക്ക് കെ.എസ്.ആർ.ടി.സി നഷ്ടം നൽകും
ഇൻഷ്വർ ചെയ്യാത്ത ബസുകൾ നിരത്തിലോടിയുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടം നൽകേണ്ട ഉത്തരവാദിത്തം കെ.എസ്.ആർ.ടി.സിക്കാണ്. ഇത്തരത്തിൽ എം.എ.സി.ടി കോടതികളിൽ നടക്കുന്ന കേസുകളിലും കോർപറേഷൻ നഷ്ടപരിഹാരം നൽകുന്നുണ്ട്.
ഇതിന് പുറമെ കെ .എസ്.ആര്‍.ടി.സിയുടെ എല്ലാ ബസുകളിലെയും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വ്യക്തിപര അപകട സമൂഹ ഇന്‍ഷുറന്‍സ് പരിരക്ഷയായി 2014ലെ സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ സെസ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ വ്യ വസ്ഥകൾ പ്രകാരവും അപകടം മുഖേന ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.