നെടുങ്കണ്ടം: നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നെടുങ്കണ്ടം കിഴക്കേ കവലയില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം തികയും മുമ്പ് കഷ്ടകാലം തുടങ്ങി. എ.സി.പി ഷീറ്റില്‍ ഒട്ടിച്ച കളര്‍ സ്റ്റിക്കറുകൾ വെയിലേറ്റ് ഇളകി നശിക്കുകയാണ്. ഉദ്ഘാടനത്തിന് മുമ്പ് ഒരു തവണ പൊളിഞ്ഞ സ്റ്റിക്കറുകൾ വീണ്ടും ഒട്ടിച്ച ശേഷമാണ് കഴിഞ്ഞമാസം ഉദ്ഘാടനം നടത്തിയത്. കാത്തിരിപ്പ് കേന്ദ്രത്തിൽ സംഗീതം ആസ്വദിക്കാന്‍ ഒരുക്കിയിരുന്ന സംവിധാനവും നിലച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 21 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചതാണ് കാത്തിരിപ്പ് കേന്ദ്രം. 2010ല്‍ പൊളിച്ചുനീക്കിയ കാത്തിരിപ്പ് കേന്ദ്രം പുതുക്കി നിര്‍മിക്കാന്‍ മാറിവന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതികൾക്ക് കഴിയാത്തത് യാത്രക്കാരെ ത്രിശങ്കുവിലാക്കിയിരുന്നു. നിരന്തര പരാതികൾക്കൊടുവിലാണ് എം.എല്‍.എ ഇടപെട്ട് ആസ്തിവികസന ഫണ്ടില്‍നിന്ന് പണം ചെലവഴിച്ച് കിഴേക്കകവലയില്‍ പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്ത് നിർമാണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.