add to p2 packageeeee തൊടുപുഴ: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന . സ്കൂളുകൾ ചുവെട: എസ്.ജി.എച്ച്.എസ് മുക്കുളം, എസ്.എ.എച്ച്.എസ്.എസ്, മുണ്ടക്കയം, ഗവ. എച്ച്.എസ്.എസ് കുറ്റിപ്ലാങ്ങാട്, പി.എച്ച്.എസ് ഏലപ്പാറ, എസ്.എസ്.എൽ.പി.എസ് വടക്കേമല, ഗവ.യു.പി.എസ് പാലൂർകാവ്, എസ്.എ.യു.പി.എസ് മുണ്ടക്കയം, എസ്.എം.ജി.യു.പി.എസ് മേലോരം, എസ്.എം.എൽ.പി.എസ് കണങ്കവയൽ, ഗവ.എൽ.പി.എസ് അഴുത. -------------- 18 സ്കൂളുകൾക്കും 43 ബസുകൾക്കും ഫിറ്റ്നസ് ലഭിച്ചില്ല തൊടുപുഴ: ജില്ലയിൽ 549 വിദ്യാലയങ്ങളിൽ 18 വിദ്യാലയങ്ങൾക്കാണ് ഫിറ്റ്നസ് ലഭിക്കാനുള്ളത്. ഇതിൽ 15 വിദ്യാലയങ്ങൾ മൂന്നാർ ഉപജില്ലയിലെ ഏകാധ്യാപക വിദ്യാലങ്ങളാണ്. ഇവക്ക് ഫിറ്റ്നസ് ലഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. 43 സ്കൂൾ ബസുകൾക്ക് സുരക്ഷ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. കുട്ടികൾ കുറവാണെന്ന കാരണത്താൽ പല സ്കൂളുകളും ബസുകൾ നിരത്തിലിറക്കാൻ മടിക്കുന്നുണ്ട്. ഒന്നരവർഷം ബസുകൾ ഓടാത്തതിനാൽ വന്ന അറ്റകുറ്റപ്പണിക്ക് വിദ്യാലങ്ങളിൽ വേണ്ടത്ര പണം ഇല്ലത്രെ. ---------------- സർവ്വം സജ്ജം വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും വിദ്യാഭ്യാസ വകുപ്പിൻെറ നേതൃത്വത്തിൽ പൂർത്തിയാക്കിയതായി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് പറഞ്ഞു. വിദ്യാഭ്യാസ ഓഫിസർമാരുടെ നേതൃത്വത്തിൽ 22 സംഘങ്ങളായി ജില്ലയിൽ ആകെ 549 വിദ്യാലയങ്ങളിലും സന്ദർശിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളുയെും രക്ഷിതാക്കളുടെയും സംശയനിവാണത്തിനായി സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ അധ്യാപകർക്കും സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസുകൾ നൽകി. പുതിയ വിദ്യാലയ സാഹചര്യം, ഒാഫ്ലൈൻ, ഓൺലൈൻ പാഠ്യക്രമം മുതലായ വിഷയങ്ങളിൽ ഊന്നിയായിരുന്നു പരിശീലനം. വിവിധ അസുഖങ്ങൾ മൂലം 43 അധ്യാപകരും 18 അനധ്യാപകരും കോവിഡ് വാക്സിൻ എടുത്തിട്ടില്ല. ഡോക്ടർ സാക്ഷ്യപ്പെടുത്തിയ കത്ത് പ്രഥമ അധ്യാപകന് നൽകാൻ ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികളുടെ ദൈനംദിന കണക്കെടുപ്പ് നടത്താനും വിദ്യാഭ്യാസ ഓഫിസർമാർ വിദ്യാലയങ്ങൾ സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്താനും നിർദേശമുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.