വാഹനങ്ങളുടെ മരണപ്പാച്ചിൽ: നടപടിയെടുക്കുന്നതിൽ അധികൃതർക്ക് വേഗത പോരാ Leed pege4

നെടുങ്കണ്ടം: തമിഴ്നാട്ടിൽനിന്ന്​ ഏലത്തോട്ടങ്ങളിലേക്ക്്് തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങളുടെ മരണപ്പാച്ചിൽ ജില്ലയിൽ അപകടങ്ങളുടെ തുടർച്ച സൃഷ്​ടിക്കുന്നു. എന്നാൽ, നടപടി സ്വീകരിക്കാൻ മാത്രം അധികൃതർക്ക് വേഗതയില്ല. തൊഴിലാളി വാഹനങ്ങൾ അപകടത്തിൽപ്പെട്ട്്് ഏതാനും വർഷങ്ങൾക്കിടയിൽ മരണപ്പെട്ടത് 25 ഓളം പേരാണ്. പരിക്കേറ്റതാവട്ടെ നൂറിലധികവും. ഈ മാസം അഞ്ചിന് കമ്പംമെട്ടിൽ തൊഴിലാളി വാഹനം അപകടത്തിൽപെട്ട് തമിഴ്നാട് കോമ്പൈ സ്വദേശി നദിയഴകൻ (35) മരിച്ചിരുന്നു. വാഹനം നിയന്ത്രണംവിട്ട്​്് തിട്ടയിലിടിച്ച്്് റോഡിൽ മറിയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന മറ്റ്്് തൊഴിലാളികൾക്ക് ചെറിയതോതിൽ പരിക്കേറ്റു. ചൊവ്വാഴ്ച ബൈസവാലിയിൽ തൊഴിലാളി ജീപ്പ് അപകടത്തിൽപെട്ട്​ 10പേർക്കാണ് പരിക്കേറ്റത്. ബുധനാഴ്​ച തൊഴിലാളികളുമായി വന്ന്​ മടങ്ങിയ ജീപ്പ്്് കമ്പംമെട്ടിൽ അച്ചക്കട കുരിശടിക്ക് സമീപം നിയന്ത്രണംവിട്ടു മറിഞ്ഞ് അഞ്ച് സ്​ത്രീ തൊഴിലാളികൾക്ക്്് പരിക്കേറ്റു. വാഹനം കുരിശടിക്ക് സമീപം കാണിക്ക വഞ്ചിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തമിഴ്നാട് കമ്പം തേവാരത്തുനിന്ന്​ രാവിലെ ഏലത്തോട്ടത്തിൽ പണിക്കെത്തിയ സ്​ത്രീ തൊളിലാളികളുമായി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. ഇതേ സ്ഥലത്താണ് ജനുവരി ആദ്യം തൊഴിലാളി മരിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ തോട്ടങ്ങളിലേക്ക്്് തൊഴിലാളികളെ കുത്തിനിറച്ച് വാഹനങ്ങൾ പായുകയാണ്. ഇവയുടെ മരണപ്പാച്ചിലാണ് ഏറെയും അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്്. ഇപ്പോൾ തോട്ടങ്ങളിൽ തൊഴിലാളികൾ കുറവായതിനാൽ കുടുതൽ ആളുകളെ എത്തിച്ചാൽ ൈഡ്രവർമാർക്ക് പ്രത്യേക പരിഗണനയാണത്രെ. ദിവസേന ആയിരത്തോളം വാഹനങ്ങളാണ് തൊഴിലാളികളുമായി എത്തുന്നത്. എട്ടുമണിക്ക് പണിക്ക് തൊഴിലാളികളെ ഇറക്കാനായാണ് മിക്ക വാഹനങ്ങളും അമിതവേഗത്തിൽ പായുന്നത്. കൃത്യസമയത്ത് പണിക്കിറങ്ങിയില്ലെങ്കിൽ കൂലി വെട്ടിക്കുറക്കുന്നതാണ്​ പ്രശ്​നം. പണികഴിഞ്ഞ് വൈകീട്ടുള്ള തിരിച്ചുപോക്കും ഇങ്ങനെ തന്നെ. ഫിറ്റ്നസ്​ കുറഞ്ഞതും യാത്രക്ക് സുരക്ഷിതമല്ലാത്തതുമായ ചില വാഹനങ്ങളിൽ അമിത ഭാരവും വേഗതയും കൂടി ആകുമ്പോൾ അപകടം പെരുകുകയാണ്. ഒരു വാഹനത്തിൽ എട്ട്​ മുതൽ 12 വരെ ആളുകളെ കയറ്റാൻ അനുമതിയുള്ളിടത്ത്് 18 മുതൽ 24 പേരെ വരെ കുത്തിനിറച്ചാണ് ഓട്ടം. തൊഴിലാളികളുമായെത്തിയ ജീപ്പ് മറിഞ്ഞ് 20പേർക്ക് പരിക്കേൽക്കുകയും തൊഴിലാളികളിൽനിന്ന്​ പൊലീസ്​ മൊഴിയെടുക്കുതിന്​ മുമ്പേ പരിക്കേറ്റവരെ തമിഴ്നാട്ടിലെ ആശുപത്രിയിലേക്ക്​ കടത്തിയ സംഭവവുമുണ്ട്​. ബാലഗ്രാമിന് സമീപത്തെ കൊടും വളവിൽ വാഹനത്തിൻെറ ഡോർ തുറന്ന്​ തൊഴിലാളി സ്​ത്രീ റോഡിലേക്ക് തെറിച്ചുവീണ സംഭവവും ഉണ്ടായിട്ടുണ്ട്്. അതിനിടെ തോട്ടം ഉടമകളും ൈഡ്രവർമാരുമായി മോ​േട്ടാർ വാഹന വകുപ്പും പൊലീസും ചർച്ച നടത്തി വേഗത നിയന്ത്രണം വാഹനങ്ങളുടെ ഫിറ്റ്നസ്​, യാത്രക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ചും ധാരണയിൽ എത്തിയിരുന്നുവെങ്കിലും ഓട്ടം പഴയപടിതന്നെ. അപകടങ്ങളുണ്ടാകുമ്പോൾ മാത്രം ഏതാനും ദിവസത്തേക്ക് പരിശോധനകൾ നടത്തും. നടപടിയുടെ വീര്യം കുറയുന്നതോടെ വീണ്ടും കാര്യങ്ങൾ പഴയപടിയാകും. ജോ. ആർ.ടി.ഒ ലൈസൻസ്​ സസ്​പെൻഡ് ചെയ്ത ൈഡ്രവർ വീണ്ടും വാഹനമോടിക്കുന്നതായി കണ്ടെത്തിയ സംഭവവുമുണ്ട്. ഫോട്ടോ TDL accident jeep ബുധനാഴ്ച കമ്പംമെട്ടിൽ ജീപ്പ് കാണിക്കവഞ്ചിയിലേക്ക് ഇടിച്ചുകയറിയനിലയിൽ ഭരണഘടന സാക്ഷരത പരിപാടി ഉദ്​ഘാടനം നെടുങ്കണ്ടം: ഭരണഘടനക്കെതിരെ ഉയരുന്ന വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി നേരിടുകയും ഭരണഘടന സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന്​ മന്ത്രി എം.എം. മണി. 'ഇന്ത്യ എന്ന റിപ്പബ്ലിക്'​ തലക്കെട്ടിൽ തദ്ദേശ സ്​ഥാപനങ്ങൾതോറും നടത്തുന്ന മൂന്നാംഘട്ട ഭരണഘടന സാക്ഷരത പരിപാടിയുടെ നെടുങ്കണ്ടം േബ്ലാക്ക്തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ് മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശോഭന വിജയൻ അധ്യക്ഷതവഹിച്ചു. കെ.ടി. കുഞ്ഞ്​, റാണി തോമസ്​, സിജോ നടക്കൽ, വി.എൻ. മോഹനൻ, ബിന്ദു സഹദേവൻ സുരേഷ്​ പള്ളിയാടിൽ, വിജിമോൾ വിജയൻ, വിജയകുമാരി എസ്​. ബാബു, വനജകുമാരി, ഷിഹാബ് ഈട്ടിക്കൽ, എ.വി. അജികുമാർ, സുനിൽകുമാർ, എം.എസ്​. ഷാജി, ശാലിനി അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ​TDL blockthala udgadanam ഭരണഘടന സാക്ഷരത പരിപാടിയുടെ നെടുങ്കണ്ടം ബ്ലോക്ക്തല ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.