പൊലീസ് കാൻറീനുകളുടെ നടത്തിപ്പില്‍ ക്രമക്കേടെന്ന്​ ഐ.ജിയുടെ റിപ്പോര്‍ട്ട് LEAD P2

കാൻറീനുകളുടെ പ്രവർത്തനം ആഭ്യന്തരവകുപ്പി​ൻെറ അനുമതിയില്ലാതെയാണ്​ നടന്നിരുന്നത്​. തൊടുപുഴ: ജില്ലയിലെ പൊലീസ് കാൻറീനുകളുടെ നടത്തിപ്പില്‍ ഗുരുതര വീഴ്​ചയെന്ന്​ എറണാകുളം റേഞ്ച് ഐ.ജി കാളിരാജ് മഹേഷ്‌കുമാര്‍ ഉള്‍പ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട്. ജില്ലയിലെ ആറു പൊലീസ് സ്‌റ്റേഷനിലെ കാൻറീന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട്​ സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തൽ. 14 വര്‍ഷമായി ​ജനമൈത്രി പൊലീസ്​ നടത്തിവരുന്ന കാൻറീനുകള്‍ സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ കെടുകാര്യസ്ഥതയും സര്‍വിസ് ചട്ടലംഘനവും നടത്തിയിരുന്നതായും റിപ്പോര്‍ട്ട്​ പറയുന്നു. ജില്ലയിലെ പൊലീസ് കാൻറീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി ഡി.ജി.പിക്കു ഡിസംബറിൽ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഐ.ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. എസ്​.പിമാരായ ആര്‍. നിശാന്തിനി, നവനീത് ശര്‍മ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ്​ രണ്ടുപേർ. തൊടുപുഴ, പീരുമേട്, കട്ടപ്പന, അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം എന്നീ പൊലീസ് സ്‌റ്റേഷനുകളിലെ കാൻറീനുകള്‍ കച്ചവട ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കാൻറീനുകളുടെ നിര്‍മാണവും പ്രവർത്തനവും ആഭ്യന്തര വകുപ്പി​ൻെറ അനുമതിയില്ലാതെയാണ്​ നടന്നിരുന്നത്​. നടത്തിപ്പില്‍നിന്ന്​ ലഭിച്ചിരുന്ന ലാഭം വിവിധ അക്കൗണ്ടുകളിലേക്കു വകമാറ്റിയിരുന്നു. താല്‍പര്യമില്ലാതിരുന്നിട്ടും പല ​പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കാൻറീനുകളിൽ നിര്‍ബന്ധപൂര്‍വം കാൻറീൻ ഡ്യൂട്ടി ചെയ്യേണ്ടിവന്നു. ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഫണ്ട് സ്വരൂപിച്ച് ഒരു വിഭാഗം പൊലീസുകാർ വ്യവസായിക അടിസ്ഥാനത്തിലാണ് കാൻറീന്‍ നടത്തിയിരുന്നത്. കാൻറീനുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ നിയമപരമാക്കുന്നതുവരെ സ്ഥാവരസ്വത്തുക്കള്‍ ഇടുക്കി എസ്​.പി ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രവര്‍ത്തനം നിയമാനുസൃതമാക്കിയാല്‍ പൊലീസുകാര്‍ക്കുള്ള മെസായി ഈ കെട്ടിടങ്ങൾ ഉപയോഗിക്കാം. ഒരു കമ്മിറ്റി രൂപവത്​കരിച്ച് അക്കൗണ്ടുകള്‍ ഓഡിറ്റ്​ ചെയ്യണമെന്നും വിവരങ്ങള്‍ ജില്ല പൊലീസ് മേധാവിയുടെ പരിശോധനക്ക്​ യഥാസമയം വിധേയമാക്കണമെന്നും നിർദേശമുണ്ട്​. ​പൊലീസുകാർ നേരിട്ട്​ കാൻറീൻ നടത്തേണ്ടതില്ലെന്നും പൊലീസുകാരെ കാൻറീനുകളിൽ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്നും റിപ്പോർട്ട്​ വ്യക്തമാക്കുന്നു. പരാതികളെ തുടർന്ന്​ ഇടുക്കി ജില്ല പൊലീസ്​ മേധാവി ഇടപെട്ട്​ കാൻറീനുകൾ അടപ്പിച്ചതിനു​ പിന്നാലെ ​പൊലീസ്​ അസോസിയേഷൻ സർക്കാർതലത്തിൽ സ്വാധീനം ​െചലുത്തി ഡിസംബർ 20വരെ താൽക്കാലികമായി പ്രവർത്തിക്കുന്നതിന്​ അനുമതി നൽകിയിരുന്നു. ​എന്നാൽ, പ്രാഥമിക പരിശോധനയിൽ തന്നെ ക്രമക്കേട്​ ബോധ്യപ്പെട്ടതോടെ തുടർന്ന്​ അനുമതി നൽകാത്തതിനാൽ ജില്ലയിലെ ​െപാലീസ്​ കാൻറീനുകൾ മുഴുവൻ അടഞ്ഞു​. സാധാരണക്കാർക്ക്​ കുറഞ്ഞ നിരക്കിൽ ഭക്ഷണമെന്ന സാമൂഹിക പ്രതിബദ്ധത മുന്നിൽവെച്ച്​ തുടങ്ങിയ കാൻറീനുകളിലാണ്​ ക്രമക്കേട്​ അരങ്ങേറിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.