LEAD *ചുമതല ഭവനം ഫൗണ്ടേഷന് തൊടുപുഴ: തലമുറകളായി തോട്ടം ലയങ്ങളിലെ ഒറ്റമുറിയിൽ കഴിയുന്ന തൊഴിലാളികൾക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. തോട്ടം തൊഴിലാളികൾക്ക് സ്വന്തമായി വീട് ഒരുക്കാൻ തൊഴിൽ വകുപ്പ് 'ഓൺ യുവർ ഓൺ ഹൗസ്' ഭവന പദ്ധതി നടപ്പാക്കുന്നു. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത തൊഴിലാളികൾക്കായാണിത്. ഭവനം ഫൗണ്ടേഷൻ സഹകരണത്തോടെ തൊഴിൽ വകുപ്പ് നടത്തിയ സർവേയിൽ 32,454 തോട്ടം തൊഴിലാളികൾക്ക് വീടില്ലെന്ന് കണ്ടെത്തിയിരുന്നു. വിരമിച്ച തൊഴിലാളികളിൽ 5348 പേർക്കാണ് സ്വന്തമായി വീടില്ലാത്തത്. ഇവരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീട് നൽകാനുള്ള നടപടിയും തുടരുകയാണ്. ആദ്യഘട്ടത്തിൽ ഇടുക്കി കുറ്റിയാർവാലിയിൽ 10 വീട് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കി. തൊഴിൽ വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ് നിർമാണച്ചുമതല. കൂടുതൽ വീടുകൾ നിർമിച്ചു നൽകാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ദേവികുളം താലൂക്കിലെ കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ 5.49 ഏക്കർ റവന്യൂ ഭൂമി കണ്ടെത്തി. കൊല്ലം പുനലൂർ റീഹാബിലിറ്റേഷൻ പ്ലാേൻറഷൻസിലെ തൊഴിലാളികൾക്കുള്ള വീടുകളുടെ നിർമാണവും തുടങ്ങി. തോട്ടങ്ങളിൽ തൊഴിലെടുക്കുമ്പോൾ ലയങ്ങളിലാണ് തൊഴിലാളികൾ കഴിയുന്നത്. പരിമിതമായ സൗകര്യങ്ങൾക്കിടയിൽ പല തലമുറകൾ ഒരുമിച്ച് കഴിയേണ്ട സ്ഥിതിയാണ് പല ലയങ്ങളിലും. ഈ സാഹചര്യത്തിലാണ് തൊട്ടം തൊഴിലാളികൾക്കായി ഭവനപദ്ധതികൾ നടപ്പാക്കുന്നത്. വയനാട് ജില്ലയിൽ ബിവറേജസ് കോർപറേഷൻെറ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ഉപയോഗിച്ച് 100 വീടുകളാണ് തൊഴിൽ വകുപ്പ് നിർമിക്കുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ ഒരേക്കർ ഭൂമി കൈമാറാൻ നടപടിയായി. ഇടുക്കി പീരുമേട്ടിൽ ഭവന പദ്ധതിക്കായി ഭൂമികണ്ടെത്താനുള്ള നടപടി പുരോഗമിക്കുകയാണ്. സോക്കർ സ്കൂൾ, ജൂനിയർ സോക്കർ ലീഗ് തുടങ്ങുന്നു തൊടുപുഴ: സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ നേതൃത്വം നൽകുന്ന തൊടുപുഴ സോക്കർ സ്കൂൾ, ജൂനിയർ സോക്കർ ലീഗ് ആരംഭിക്കുന്നു. 2003നും 2005നും ഇടയിൽ ജനിച്ചവർക്ക് ജൂനിയർ സോക്കർ ലീഗിൽ പ്രവേശനം നേടാം. ഫുട്ബാൾ പ്രഫഷനായി എടുത്താലുള്ള ഗുണവും ദൂഷ്യവും നിർദേശങ്ങളും മത്സരപരിചയവും പരിശീലനവുമാണ് ലഭിക്കുക. പ്രവേശനം ആഗ്രഹിക്കുന്ന പുതുതലമുറ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ ഒഫീഷ്യൽ വെബ്സൈറ്റായ www.sagwa.in വഴി ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് പ്രത്യേക പരിശീലനവും ലീഗ് ടീമുകളിൽ ഒന്നിൽ കളിക്കാനുള്ള അവസരവും ലഭിക്കും. കേരളത്തിൻെറ തന്നെ തനത് സംരംഭമായ ജൂനിയർ സോക്കർ ലീഗ് തുടങ്ങുന്നതോടെ ശരിയായ പരിശീലനം കിട്ടേണ്ട പ്രായത്തിൽ തന്നെ പ്രഫഷനൽ മത്സര പരിചയവും പരിശീലനവും കിട്ടുന്നു. വിശദ വിവരങ്ങൾക്ക്: 7012110701.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.